?????? ?????? ??????? ??????????????? ???????, ???????????? ????????????? ???? ????????????????? ???????????????

വിസിലൂതാന്‍ മലയാളിപ്പട

കൊച്ചി: പ്രോ വോളി ലീഗില്‍ കളത്തില്‍ മലയാളിത്താരങ്ങളുടെ സാന്നിധ്യം സജീവമാണെങ്കില്‍ കളത്തിനുപുറത്തും ഒര ു കൂട്ടം മലയാളികളുണ്ട്. പുതിയ നിയമങ്ങളും കളിരീതികളും അവതരിപ്പിച്ച ലീഗില്‍ അഞ്ച് മലയാളി റഫറിമാരാണുള്ളത്. ടി.വി. അരുണാചലം, കെ.കെ. മുസ്തഫ, വി.കെ. പ്രദീപൻ, എം.ജി. നന്ദകുമാര്‍, സി.പി. സുനില്‍ കുമാര്‍ എന്നിവരാണ് കളിനിയന്ത്രിക്കുന്നവരിലെ ആതിഥേയ നിര. മുഖ്യറഫറിയായ അരുണാചലം കണ്ണൂര്‍ മുണ്ടേരി സ്വദേശിയാണ്. നിരവധി ദേശീയ മത്സരങ്ങള്‍ക്ക് വിസിലൂതിയ ഇദ്ദേഹം അത്​ലറ്റിക്സില്‍ സ്​റ്റാര്‍ട്ടര്‍ കൂടിയാണ്. കബഡിയിലും അമ്പയറാവാറുണ്ട്. തോട്ടട എസ്.എന്‍ ട്രസ്​റ്റ്​ സ്കൂള്‍ അധ്യാപകനാണ് അരുണാചലം.

കോഴിക്കോട് കുട്ടമ്പൂര്‍ സ്വദേശിയായ കെ.കെ. മുസ്തഫ 12 തവണ ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റഫറിയായിരുന്നു. മറ്റു ചാമ്പ്യന്‍ഷിപ്പുകള്‍ വേറെയും. കോഴിക്കോട് തൊട്ടില്‍പ്പാലംകാരനായ പ്രദീപന്‍ വളയം ജി.ഡബ്ല്യൂ എല്‍.പി.സ്കൂള്‍ പ്രധാനാധ്യാപകനാണ്.

പുതിയ അനുഭവമാണ് പ്രോ വോളി ലീഗിലെ കളിനിയന്ത്രണമെന്ന് റഫറിമാര്‍ പറയുന്നു. ലോകം മുഴുവന്‍ ടെലിവിഷനിലൂടെ കാണുന്നതിനാല്‍ ചെറിയ പിഴവുപോലും നിർണായകമാവും. വര്‍ണവെളിച്ചവും സംഗീതവും നിറയുന്ന ഗ്രൗണ്ടില്‍ കൃത്യമായ ടൈമിങ്ങും അത്യാവശ്യമാണ്. കളിക്കാരടക്കം അച്ചടക്കത്തി​​​െൻറ കാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് റഫറിമാരുടെ അഭിപ്രായം.

Tags:    
News Summary - Pro Volley Referees - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.