ന്യൂഡല്‍ഹി: രണ്ട് ഒളിമ്പിക്സ് ഗുസ്തി മെഡല്‍ എന്ന സുശീല്‍ കുമാറിന്‍െറ നേട്ടമാണ് തന്‍െറ ലക്ഷ്യമെന്ന് റിയോ മെഡലിസ്റ്റ് സാക്ഷി മാലിക്.‘സുശീലിനൊപ്പമത്തൊനാണ് എന്‍െറ ശ്രമം. 2016 റിയോ ഒളിമ്പിക്സിലെ വെങ്കലമെഡലിന് 2020 ടോക്യോ ഒളിമ്പിക്സില്‍ തിളക്കം കൂട്ടാനുള്ള ഒരുക്കത്തിലാണ് ഞാന്‍. നാലുവര്‍ഷം മുമ്പ് തന്നെ അതിനുള്ള പരിശീലനം ആരംഭിച്ചു കഴിഞ്ഞു. അതിനു മുമ്പായി ഈ വര്‍ഷാവസാനം നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പിലും മെഡല്‍ ലക്ഷ്യമിടുന്നു’ -ഇന്ത്യയുടെ ആദ്യ വനിത ഗുസ്തി ഒളിമ്പിക്സ് മെഡല്‍ ജേതാവായി മാറിയ സാക്ഷി മാലിക് പറഞ്ഞു. അടുത്ത കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളില്‍ സ്വര്‍ണമണിയുമെന്നും താരം ഉറപ്പുനല്‍കി. ഒളിമ്പിക്സ് എന്‍െറ ജീവിതം മാറ്റിമറിച്ചു. ഇപ്പോള്‍ ജനങ്ങളെല്ലാം ആദ്യ കാഴ്ചയില്‍ തിരിച്ചറിയും. കൂടുതല്‍ നേട്ടം കൊയ്യാനുള്ള പ്രോത്സാഹനം കൂടിയാണിത് -സാക്ഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.