സംസ്ഥാന സ്കൂള്‍ ഗെയിംസ്: ഗ്രൂപ് മൂന്ന് മത്സരങ്ങള്‍ കോട്ടയത്ത്

കോട്ടയം: സംസ്ഥാന സ്കൂള്‍ ഗെയിംസിലെ ഗ്രൂപ് മൂന്ന് മത്സരങ്ങള്‍ കോട്ടയത്ത് നടക്കും. നവംബര്‍ 22, 23 തീയതികളില്‍ കോട്ടയം നെഹ്റു സ്റ്റേഡിയത്തിലും സമീപ സ്കൂളുകളിലുമായാണ് മത്സരങ്ങള്‍. ക്രിക്കറ്റ്, വോളിബാള്‍, ചെസ്, ബാള്‍ ബാഡ്മിന്‍റണ്‍, ടെന്നിസ് എന്നീ മത്സരങ്ങള്‍ക്കാണ് കോട്ടയം ആതിഥേയത്വം വഹിക്കുന്നതെന്ന് കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുധ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  22ന് ജൂനിയര്‍ വിഭാഗത്തിലും 23ന് സീനിയര്‍ വിഭാഗത്തിലും മത്സരങ്ങള്‍ നടക്കും. ക്രിക്കറ്റ് മത്സരങ്ങള്‍ നെഹ്റു സ്റ്റേഡിയത്തിലും വോളിബാള്‍ വടവാതൂര്‍ ഗിരിദീപം സ്കൂള്‍, നെഹ്റു സ്റ്റേഡിയം എന്നിവിടങ്ങളിലായും നടക്കും.  ചെസ്, ബാള്‍ ബാഡ്മിന്‍റണ്‍ മത്സരങ്ങള്‍ കോട്ടയം എം.ഡി.എച്ച്.എസ്.എസിലും ലോണ്‍ ടെന്നിസ് മത്സരങ്ങള്‍ രാമവര്‍മ ക്ളബിലുമാണ് നടക്കുക.
Tags:    
News Summary - school games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.