കോഴിക്കോട്: നേപ്പാളിലെ കാഠ്മണ്ഡുവിൽ നടക്കുന്ന ദക്ഷിണേഷ്യൻ ഗെയിംസിനുള്ള ഇന്ത് യൻ പുരുഷ വോളിബാൾ ടീമിനെ െകാച്ചി ബി.പി.സി.എൽ താരം ജെറോം വിനീത് നയിക്കും. തമിഴ്നാട് സ്വദേശിയായ ജെറോം നിരവധി മത്സരങ്ങളിൽ ഇന്ത്യൻ ടീം ജഴ്സിയണിഞ്ഞിട്ടുണ്ട്. മലയാളികളായ ജി.എസ്. അഖിൻ, അജിത് ലാൽ, ഷോൺ ടി. ജോൺ എന്നിവരും ടീമിൽ ഇടംനേടി. റെയിൽവേ താരം നിർമൽ ആണ് വനിത ടീം ക്യാപ്റ്റൻ. എസ്. രേഖ, കെ.എസ്. ജിനി, എം. ശ്രുതി, കെ.പി. അനുശ്രീ, എസ്. സൂര്യ, അശ്വതി രവീന്ദ്രൻ, മിനിമോൾ അബ്രഹാം, എം.എസ്. പൂർണിമ, ടെറിൻ ആൻറണി, എയ്ഞ്ചൽ േജാസഫ് എന്നീ മലയാളികൾ ടീമിലുണ്ട്.
ഇരുവിഭാഗത്തിലും ഇന്ത്യയാണ് നിലവിലെ ജേതാക്കൾ. പൂൾ ‘എ’യിൽ ബംഗ്ലാദേശ്, നേപ്പാൾ ടീമുകൾക്കൊപ്പമാണ് ഇന്ത്യ പ്രാഥമിക റൗണ്ടിൽ കളിക്കുക. ഡിസംബർ ഒന്നുമുതൽ പത്തുവരെയാണ് 13ാമത് ദക്ഷിണേഷ്യൻ ഗെയിംസ്. വോളിബാൾ മത്സരങ്ങൾ ബുധനാഴ്ച തുടങ്ങി. വെള്ളിയാഴ്ച ആതിഥേയരായ നേപ്പാളുമായാണ് ഇന്ത്യയുെട ആദ്യ മത്സരം. വനിത ടീം വ്യാഴാഴ്ച നേപ്പാളുമായി ആദ്യ മത്സരത്തിനിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.