കോഴിക്കോട്: സംസ്ഥാന വോളിബാൾ അസോസിയേഷനെതിരെ കർശനമായ നടപടിക്കൊരുങ്ങി സ്പോർട്സ് കൗൺസിൽ. സാമ്പത്തിക തിരിമറികളും ഭാരവാഹി തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളുമടക്കമുള്ള പരാതിയെ തുടർന്ന് വോളിബാൾ അസോസിയേഷെൻറ അംഗീകാരം സംസ്ഥാന സ്പോർട്സ് കൗൺസിൽ പിൻവലിച്ചിരുന്നു. താരങ്ങളുെട താൽപര്യം കണക്കിലെടുത്ത് ചില ഒത്തുതീർപ്പുകൾക്ക് കൗൺസിൽ തയാറായെങ്കിലും അസോസിയേഷനിൽ ഏകാധിപത്യപ്രവണത അവസാനിക്കാത്തതിനാലും നീതിപൂർവകമായ ഭാരവാഹി തെരഞ്ഞെടുപ്പ് വൈകുന്നതിനാലുമാണ് നടപടി കർക്കശമാക്കാൻ തീരുമാനിച്ചത്.
ചട്ടപ്രകാരമുള്ള മൂന്ന് ടേമിൽ (12 വർഷം) കൂടുതൽ കാലം ഭാരവാഹിയായതിനാൽ പ്രസിഡൻറ് ചാർളി ജേക്കബിനെയും ജനറൽ െസക്രട്ടറി നാലകത്ത് ബഷീറിനെയും മാറ്റിനിർത്തുകയും പുതിയ തെരഞ്ഞെടുപ്പ് നടത്താൻ നിർദേശിക്കുകയും ചെയ്തെങ്കിലും അസോസിയേഷൻ പുല്ലുവില കൽപിച്ചിരുന്നില്ല. ആർ. ബിജുരാജിനെ പ്രസിഡൻറായും സി. സത്യനെ ജനറൽ െസക്രട്ടറിയായും തൽക്കാലത്തേക്ക് നിയമിെച്ചങ്കിലും അസോസിയേഷെൻറ കടിഞ്ഞാൺ നാലകത്ത് ബഷീറിെൻറ കൈയിൽതന്നെയാണ്. കോഴിക്കോട്ട് നടന്ന ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിെൻറ ക്യാപ്റ്റനെ പ്രഖ്യാപിച്ചതടക്കം നാലകത്ത് ബഷീറായിരുന്നു. വോളിബാൾ ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ (വി.എഫ്.െഎ) അസോസിയറ്റ് െസക്രട്ടറി എന്ന നിലയിൽ ഇദ്ദേഹം ദേശീയ ചാമ്പ്യൻഷിപ്പിെൻറ മുഖ്യസംഘാടക സ്ഥാനത്തെത്തിയെങ്കിലും ടീം തെരഞ്ഞെടുപ്പിലെ ഇടപെടൽ ഗൗരവത്തോടെയാണ് കൗൺസിൽ വീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷം നടന്ന ഒമ്പത് ജില്ലകളിലെ അസോസിേയഷൻ തെരഞ്ഞെടുപ്പുകളിൽ ക്രമക്കേട് നടന്നതായി സ്പോർട്സ് കൗൺസിലിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇൗ ജില്ലകളിൽ കൗൺസിലിെൻറ നിരീക്ഷണത്തിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിർദേശവും അസോസിയേഷൻ അവഗണിച്ചിരിക്കുകയാണ്. സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പും വീണ്ടും നടത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച് നേരത്തേ കത്ത് നൽകിയ കൗൺസിൽ അന്ത്യശാസനം എന്ന നിലയിൽ മറ്റൊരു അറിയിപ്പ് കൂടി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇൗ നിർദേശം അവഗണിച്ചാൽ അസോസിയേഷെൻറ അഫിലിയേഷൻ പുനഃസ്ഥാപിക്കാനാവില്ല. ഇൗ നീക്കം സംസ്ഥാനത്തെ നൂറുക്കണക്കിന് വോളിബാൾ താരങ്ങളെയാണ് ബാധിക്കുക.
ദേശീയ വോളിബാളിൽ ജേതാക്കളായ കേരള ടീമിലെ താരങ്ങൾക്ക് സംസ്ഥാന സർക്കാർ ഇതുവരെ പാരിതോഷികം പ്രഖ്യാപിക്കാത്തതും അസോസിയേഷെൻറ അഫിലിയേഷനില്ലാത്തതിനാലാണെന്നും സൂചനയുണ്ട്. അസോസിയേഷന് അംഗീകാരമിെല്ലങ്കിലും കളിക്കാർക്ക് അർഹമായ പാരിതോഷികം നൽകണെമന്നാണ് സർക്കാറിെൻറ അഭിപ്രായം. സന്തോഷ് ട്രോഫി, ദേശീയ സ്കൂൾ മീറ്റ് ജേതാക്കൾക്കെല്ലാം സർക്കാർ പാരിതോഷികം നൽകാറുണ്ട്. എന്നാൽ, വോളിബാൾ ചാമ്പ്യൻഷിപ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.