തിരുവനന്തപുരം: ചട്ടവിരുദ്ധമായി നടത്തിയ ബൈലോ ഭേദഗതി തിരുത്തി സമർപ്പിച്ചാലേ കേര ള വോളിബാൾ അസോസിഷേന് അംഗീകാരം നൽകൂവെന്ന് കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ റ് ടി.പി. ദാസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഒരാഴ്ചക്കുള്ളിൽ ബൈലോ പരിഷ്കാ രം തിരുത്തി സ്പോർട്സ് കൗൺസിലിന് സമർപ്പിക്കാമെന്ന് അസോസിയേഷൻ സമ്മതിച്ചിട്ടുണ്ട്. കൗൺസിൽ ഇതു പരിശോധിച്ച് പ്രത്യേക ജനറൽബോഡി വിളിക്കാൻ നിർദേശിക്കുകയും നിരീക്ഷകനെ നിയോഗിക്കുകയും ചെയ്യും. ജില്ലകളിലും മാറ്റം വരുത്തണം. സ്റ്റിയറിങ് കമ്മിറ്റിയെന്ന പേരിൽ ചില വ്യക്തികളിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തോളം അസോസിയേഷനുകളുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട്. അതു പരിഹരിക്കുന്നതിന് ഫെഡറേഷനുകളുമായി ചർച്ച നടത്തും.
തർക്കം മൂലം അർഹരായ താരങ്ങളുടെ അവസരമാണ് നഷ്ടപ്പെടുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷെൻറ പുതിയ ഭാരവാഹികൾ കൗൺസിലുമായി അഫിലിയേഷന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവരെ ഒഴിവാക്കിയതല്ല, കെ.സി.എ തന്നെ സ്വയം വിട്ടുപോയതാണ്. സ്റ്റേഡിയങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നും അതിനു തടയിടാൻ കർശനമായ വ്യവസ്ഥ വേണമെന്നും ദാസൻ പറഞ്ഞു.
സ്പോര്‍ട്സ് കൗണ്‍സിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു തിരുവനന്തപുരം: 10 വര്‍ഷത്തെ ഇടവേളക്ക് ശേഷം കേരള സ്പോര്‍ട്സ് കൗണ്‍സിലിലും ജില്ല സ്പോര്‍ട്സ് കൗണ്‍സിലുകളിലും തെരഞ്ഞെടുപ്പ്. ജനുവരി 11ന് പുതിയ ജില്ല കൗണ്‍സിലുകളും ഫെബ്രുവരി മധ്യത്തോടെ സംസ്ഥാന കൗണ്‍സിലും രൂപവത്കരിക്കുമെന്ന് സ്പോര്‍ട്സ്-യുവജനകാര്യ ഡയറക്ടര്‍ സഞ്ജയന് കുമാര്‍ അറിയിച്ചു. ജില്ല സ്പോര്‍ട്സ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പു വിജ്ഞാപനം 26ന് പുറപ്പെടുവിക്കും. ജില്ല പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്കുള്ള പ്രതിനിധി എന്നിവര്‍ക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് 16 നാണ്. ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി 21ന്. 50 ഗ്രാമപഞ്ചായത്തുകളില്‍ താഴെയുള്ള ജില്ലകളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരില്‍നിന്ന് അവര്‍ തന്നെ തെരഞ്ഞെടുക്കുന്ന മൂന്ന് അംഗങ്ങളില്‍ കുറയാതെ ജില്ല സ്പോര്‍ട്സ് കൗണ്സിലിലുണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.