കോഴിക്കോട്: ഉസ്ബെക്കിസ്താനിലെ താഷ്കൻറിൽ നടക്കുന്ന ഏഷ്യന്‍ ഏജ് ഗ്രൂപ്പ് നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ പെങ്കടുക്കുന്ന ഇന്ത്യൻ ടീമിെൻറ യാത്രാനുമതി വൈകിപ്പിച്ചതായി പരാതി. സ്വിമ്മിങ് ഫെഡറേഷൻ ഒാഫ് ഇന്ത്യ വിമാന ടിക്കറ്റുകളടക്കമെടുത്ത് സജ്ജീകരണങ്ങൾ നടത്തിയിട്ടും കേന്ദ്ര കായിക മന്ത്രാലയം അനുമതി നൽകാതെ ഉഴപ്പുകയായിരുന്നു. വെള്ളിയാഴ്ച തുടങ്ങിയ ചാമ്പ്യൻഷിപ്പ് 16നാണ് അവസാനിക്കുന്നത്.
ഒരാഴ്ച ഡൽഹിയിൽ ക്യാമ്പ് നടത്തിയ ശേഷമാണ് ഇന്ത്യൻ ടീം താഷ്ക്കൻറിലേക്ക് തിരിക്കാനൊരുങ്ങിയത്. മത്സരം തുടങ്ങുന്ന ആറിന് രാത്രിയാണ് കായികമന്ത്രാലയത്തിെൻറ പച്ചക്കൊടി കിട്ടിയത്. പകൽ മുഴുവൻ വിമാനത്താവളത്തിൽ ചെലവഴിച്ച ശേഷം അനുമതി കിട്ടിയപ്പേഴേക്കും താരങ്ങൾക്ക് പോകേണ്ടിയിരുന്ന ദുബൈ വിമാനം കിട്ടിയില്ല. ഡൽഹിയിൽ നിന്ന് നേരിട്ട് താഷ്ക്കൻറിേലക്ക് പിന്നീട് വിമാനങ്ങളുണ്ടായിരുന്നില്ല. ഒടുവിൽ മുപ്പതോളം താരങ്ങൾക്കും ഒഫീഷ്യലുകൾക്കും പറക്കേണ്ടി വന്നത് 26 മണിക്കൂറാണ്. നേരിട്ടാണെങ്കിൽ മൂന്നര മണിക്കുർകൊണ്ട് എത്താമായിരുന്നു. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിലിറങ്ങി അവിെട നിന്ന് താജിക്കിസ്താൻ വഴിയാണ് ടീം ഉസ്ബെക്കിസ്താനിെലത്തിയത്.
വെള്ളിയാഴ്ച താഷ്ക്കൻറിലെത്തിയ താരങ്ങളിൽ പലർക്കും വിശ്രമിക്കാനും പരിശീലിക്കാനും സമയം കിട്ടാതെ മത്സരത്തിനിറങ്ങേണ്ടി വന്നു. ക്ഷീണം മറന്ന് നീന്തിയ മലയാളി താരം സാജൻ പ്രകാശ് മുന്നു വെങ്കലമെഡലുകൾ നേടി. 400 മീറ്റര്‍ ഫ്രീ സ്റ്റൈലിലും നൂറു മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലുമാണ് വെങ്കലം. 200 മീറ്റർ ഫ്രീസ്റ്റെൽ റിലേയിൽ മൂന്നാമതായ ടീമിലും സാജൻ അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.