തൃശൂര്‍: സംസ്ഥാന സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരത്തിന് ഓവറോള്‍ കിരീടം. 71 സ്വര്‍ണവും 70 വെള്ളിയും 62 വെങ്കലവുമായി 683 പോയന്‍റ് നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് തിരുവനന്തപുരം 47 വര്‍ഷത്തെ കുത്തക കാത്തത്.
14 സ്വര്‍ണവും 11 വെള്ളിയും 10 വെങ്കലവുമായി 142 പോയന്‍േറാടെ എറണാകുളം രണ്ടാം സ്ഥാനത്തത്തെി. 134 പോയന്‍റുമായി ആതിഥേയരായ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. 10 സ്വര്‍ണവും 14 വെള്ളിയും 22 വെങ്കലവുമാണ് തൃശൂരിനുള്ളത്. 69 പോയന്‍റുമായി കോട്ടയമാണ് നാലാം സ്ഥാനത്ത് (എട്ട് സ്വര്‍ണം, അഞ്ച് വെള്ളി, ആറ് വെങ്കലം).
വാട്ടര്‍ പോളോ മത്സരത്തില്‍ തൃശൂരിനെ തോല്‍പിച്ച് തിരുവനന്തപുരം ചാമ്പ്യന്മാരായി (സ്കോര്‍ 10-4). 88 പോയന്‍റുമായി തിരുവനന്തപുരം തുണ്ടത്തില്‍ വി.എച്ച്.എസ്.എസ് സ്കൂള്‍തലത്തില്‍ ഒന്നാമതത്തെി (12 സ്വര്‍ണം, ഏഴ്വീതം വെള്ളി, വെങ്കലം). 83 പോയന്‍റുമായി പിരപ്പന്‍കോട് ഗവ.വി.എച്ച്.എസ്.എസാണ് രണ്ടാമത് (പത്ത് വീതം സ്വര്‍ണം, വെള്ളി, 15 വെങ്കലം). 65പോയന്‍റുമായി ബി.എന്‍.വി.വി.എച്ച്.എസ്.എസ് തിരുവല്ലമാണ് മൂന്നാം സ്ഥാനത്ത് (ഒമ്പത് സ്വര്‍ണം, അഞ്ച് വീതം വെള്ളി, വെങ്കലം).104 ഇനങ്ങളില്‍ മത്സരം നടന്നപ്പോള്‍ ഏഴ് സംസ്ഥാന റെക്കോഡുകളാണ് പിറന്നത്. ഇതില്‍ മൂന്നും കളമശേരി രാജഗിരി എച്ച്.എസിലെ അഭിജിത് ഗഗാറിന്‍െറ പേരിലാണ്. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ ട്രോഫികള്‍ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.