കോഴിക്കോട്: പുതുതാരങ്ങളെ സൃഷ്ടിക്കാൻ സംസ്ഥാന വോളിബാൾ അസോസിയേഷൻ വോളി അക്കാദമി തുടങ്ങുന്നു. അസോസിയേഷൻ കോഴിക്കോട് നടത്തിയ വോളിബാൾ ഡെവലപ്പ്മെൻറ് സെമിനാറിലാണ് അക്കാദമി ആരംഭിക്കാൻ തീരുമാനമായത്. ഏത് ജില്ലയിൽ തുടങ്ങണെമന്ന് പിന്നീട് തീരുമാനിക്കും. സ്കൂൾ തലത്തിലുള്ള താരങ്ങൾക്കായിരിക്കും പ്രവേശനം. എല്ലാ ജില്ലകളിലും മിനി സബ് ജൂനിയർ മുതൽ തുടർച്ചയായ ക്യാമ്പുകളും നടത്തും. വിവിധ പ്രായപരിധിയിൽ വരുന്ന ടൂർണമെൻറുകളിൽ വനിതാ ടീമുകളുടെ പ്രതിനിധ്യം ജില്ല അസോസിയേഷനുകൾ ഉറപ്പാക്കണമെന്നും സെമിനാർ തീരുമാനിച്ചു.
സെമിനാർ മുൻ മന്ത്രി കെ.ഇ. ഈസ്മായിൽ ഉദ്ഘാടനം ചെയ്തു. വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് ചാർളി ജേക്കബ് അധ്യക്ഷനായിരുന്നു. കമാൽ വരദൂർ, പി.ബി. ശിവൻ, മുൻ ദേശീയ താരങ്ങളായ ജോസ് ജോർജ്, മൊയ്തീൻ നൈന, കെ.സി. ഏലമ്മ, കിഷോർ കുമാർ, അബ്ദുൽ റസാഖ്, ജോബി ജോസഫ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി പ്രഫ. നാലകത്ത് ബഷീർ സ്വാഗതവും ജോയൻറ് സെക്രട്ടറി സി. സത്യൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.