പാരിസ്: 2016 റിയോ ഒളിമ്പിക്സിൽ ബോക്സിങ് മത്സരങ്ങൾ അട്ടിമറിച്ചതായി റിപ്പോർട്ട് . അമച്വർ ബോക്സിങ് ഫെഡറേഷെൻറ അന്വേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമ ങ്ങളാണ് വാർത്ത പുറത്തുവിട്ടത്. റിയോ ഒളിമ്പിക്സിൽ സ്വർണം ഉൾപ്പെടെ ആറ് മെഡലുകൾ ക്കു പിന്നിൽ കൃത്രിമം നടന്നുവെന്നാണ് സൂചന.
ഇൻറർനാഷനൽ ബോക്സിങ് ഫെഡറേഷൻ സി.ഇ.ഒ സ്ഥാനത്തുനിന്ന് പുറത്താക്കിയ കരിം ബൗസിദിയുടെ നേതൃത്വത്തിൽ വിധികർത്താക്കളെ സ്വാധീനിച്ച് മത്സര ഫലം അട്ടിമറിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഫ്രാൻസ്, ഉസ്ബെകിസ്താൻ രാജ്യങ്ങളിൽ നിന്നുള്ള ബോക്സിങ് താരങ്ങൾക്കുവേണ്ടിയാണ് ഇടപെടൽ നടത്തിയത്. റഫറിമാരെയും ഒഫീഷ്യലുകളെയും നിയമിക്കാൻ അധികാരമുള്ള കരിം ബൗസിദി അവരെ സ്വാധീനിച്ചാണ് മത്സരഫലം അട്ടിമറിച്ചത്.
ഇതുസംബന്ധിച്ച് 2016 നവംബറിൽ എ.െഎ.ബി.എ നടത്തിയ അന്വേഷണത്തിെൻറ റിപ്പോർട്ട് തങ്ങളുടെ കൈയിലുണ്ടെന്ന് ഫ്രഞ്ച് പത്രമായ ‘ലെ മോണ്ടെ’ വെളിപ്പെടുത്തി. റിയോയിൽ സ്വർണംനേടിയ ടോണി യോക, അദ്ദേഹത്തിെൻറ ഭാര്യ എസ്റ്റല്ല മോസ്ലി എന്നിവർ ഉൾപ്പെടെയുള്ളവരുടെ നേട്ടങ്ങൾ സംശയാസ്പദമാണെന്നും ഫ്രഞ്ച് പത്രം പറയുന്നു. അതേസമയം, ഇക്കാര്യം ഫ്രഞ്ച് ബോക്സിങ് ഫെഡറേഷൻ നിഷേധിച്ചു.
2020 ടോക്യോ ഒളിമ്പിക്സിൽനിന്നും ബോക്സിങ് ഒഴിവാക്കുമെന്ന ഭീഷണിക്കിടെയാണ് അട്ടിമറിവാർത്ത പുറത്തുവരുന്നത്. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി നിലപാട് കടുപ്പിച്ചാൽ ബോക്സിങ് വൈകാതെ ഒളിമ്പിക്സ് റിങ്ങിന് പുറത്താവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.