തൃശൂർ: നീന്തൽകുളത്തിലെ ചാകരക്കൊയ്ത്തിൽ സംസ്ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഇത്തവണയും തിരുവനന്തപുരം ബഹുദൂരം മുന്നിൽ. ആദ്യദിനത്തിലെ വ്യക്തമായ ആധിപത്യം നിലനിർത്തി മുന്നേറുകയാണ് ജില്ല. 104 ൽ 55 ഇനങ്ങൾ പൂർത്തിയായപ്പോൾ 386 പോയൻറാണ് തിരുവനന്തപുരം വാരിക്കൂട്ടിയത്. 41 സ്വർണവും 39 വെള്ളിയും 33 വെങ്കലവുമാണ് സമ്പാദ്യം. രണ്ടാം ദിനത്തിൽ മറ്റ് ജില്ലകൾക്ക് കാര്യമായ നേട്ടമില്ല. എട്ട് സ്വർണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമടക്കം രണ്ടാം സ്ഥാനത്തുള്ള എറണാകുളം ജില്ലക്ക് 66 പോയൻറാണുള്ളത്. ആതിഥേയരായ തൃശൂർ 57 പോയൻറുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. കോട്ടയം (23) നാലാമതായുണ്ട്.
50 മീ., 1500 മീ. ഫ്രീ സ്്റ്റൈൽ, 100 മീ. ബ്രസ്്റ്റ് സ്ട്രോക്ക്, 50 മീ. ഫ്രീ സ്്റ്റൈൽ, 200 മീ. ബട്ടർൈഫ്ല സ്ട്രോക്ക്, 400 മീ. വ്യക്തിഗത മെഡ്്ലെ, മെഡ്്ലെ റിലേ എന്നീ ഇനങ്ങളിൽ ഞായറാഴ്ച മത്സരം നടക്കും. മീറ്റ് തിങ്കളാഴ്ച സമാപിക്കും. വൈകീട്ട് നാലിന് മന്ത്രി സി. രവീന്ദ്രനാഥ് സമ്മാന വിതരണം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.