കോഴിക്കോട്: ദേശീയ േവാളിബാൾ ചാമ്പ്യൻഷിപ്പിൽ ടോം ജോസഫിനെ ക്ഷണിക്കാതിരുന്നെങ്കിൽ അത് തെറ്റായിേപ്പായെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ. കോളജ് ഗെയിംസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വോളിബാൾ അസോസിയേഷെൻറ അകത്തുതന്നെ നിരവധി പ്രശ്നങ്ങളുണ്ട്. ടോമിനെ സംഘാടകർ അവഗണിച്ചിട്ടുണ്ടെങ്കിൽ ആ നടപടി ശരിയായില്ലെന്നും ഇതുമായി സ്പോർട്സ് കൗൺസിലിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.