കൊച്ചി: മുൻ ഇന്ത്യൻ വോളിബാൾ താരം ടോം ജോസഫിനെതിരെ അച്ചടക്കലംഘനം ആരോപിച്ച് സംസ്ഥാന വോളിബാൾ അസോസിയേഷൻ രംഗത്ത്. ഫേസ്ബുക്കിലൂടെ അസോസിയേഷനെ വിമർശിച്ചതിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ സസ്പെൻഷൻ ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും പ്രവർത്തക സമിതി യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് ചാർലി ജേക്കബും ജനറൽ സെക്രട്ടറി നാലകത്തു ബഷീറും വ്യക്തമാക്കി.
കഴിഞ്ഞവർഷം ടോം ജോസഫ് അർജുന അവാർഡ് കരഞ്ഞ് നേടിയതാണെന്നും അച്ചടക്കമില്ലാത്ത താരമാണെന്നും അസോസിയേഷൻ ആരോപിച്ചു. അർജുന അവാർഡ് ലഭിക്കുന്നതിനായി അസോസിയേഷൻ നടപടിയെടുത്തില്ലെന്ന ആരോപണം തെറ്റാണ്. 2012, 2013വർഷങ്ങളിൽ ടോമിനെ അസോസിയേഷൻ ശിപാർശ ചെയ്തിരുന്നു. ഇക്കാര്യം മറച്ചുവെച്ചാണ് മുൻതാരമായിരുന്ന ഉദയകുമാറാണ് അവാർഡിന് നിർദേശിച്ചതെന്ന് ടോം പറഞ്ഞത്. ചെന്നൈ ഹൈകോടതി വിധി വരുന്നതോടെ വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.