കോഴിക്കോട്: രണ്ട് പതിറ്റാണ്ടിലേറെയായി വോളിബാളിൽ നിറഞ്ഞുനിൽക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫിന് മാന്യമായ വിരമിക്കലിന് അവസരമൊരുക്കുമെന്ന് കേരള വോളിബാൾ അസോസിയേഷൻ. അസോസിയേഷൻ ഭാരവാഹികൾ ടോമിനെ ഒതുക്കുന്നുവെന്ന ആക്ഷേപത്തിനിടെയാണ് അനുകൂലമായ നിലപാട്.
കൊച്ചി ബി.പി.സി.എൽ താരമായ ടോം എറണാകുളം വോളി അസോസിയേഷന് കീഴിലെ കളിക്കാരനാണ്. ഇത്തവണ പാലക്കാട് ജില്ല ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ടോമിന് എറണാകുളം അസോസിയേഷൻ നിരാക്ഷേപ പത്രം (എൻ.ഒ.സി) നൽകിയിരുന്നു. പാലക്കാട്ട് കളിച്ച ടോം ജില്ല ടീമിൽ ഇടം നേടുകയും ചെയ്തു. ഇതിനിടെയാണ്, സംസ്ഥാന അസോസിയേഷൻ പാലക്കാട് ജില്ല അസോസിയേഷനെ സസ്പെൻഡ് ചെയ്തത്.
ഇടുക്കി കരിങ്കുന്നത്ത് ഞായറാഴ്ച തുടങ്ങുന്ന സംസ്ഥാന സൂപ്പർ സോൺ വോളിയിൽ ടോമിന് അവസരമൊരുക്കുന്നതിൽ എതിർപ്പില്ലെന്ന് കേരള വോളി അസോസിയേഷൻ സെക്രട്ടറി നാലകത്ത് ബഷീർ പറഞ്ഞു. ഭുവനേശ്വറിൽ നടക്കുന്ന ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഇതര സംസ്ഥാനത്തിനു വേണ്ടികളിക്കാനുള്ള എൻ.ഒ.സിയും അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.