???????????

വോളിബാളിനെ രക്ഷിക്കാന്‍ ഇന്ത്യാ യാത്ര

കൊച്ചി: തമ്മില്‍തല്ലി അംഗീകാരം നഷ്ടപ്പെടുത്തിയ വോളിബാള്‍ ഫെഡറേഷന്‍െറ നിലപാടില്‍ പ്രതിഷേധിച്ചും ഇന്ത്യന്‍ വോളിബാളിനെ രക്ഷിക്കാനും ഇതിഹാസ താരങ്ങളായ ജിമ്മി ജോര്‍ജിന്‍െറ ശവകുടീരം മുതല്‍ ഹരിയാനയിലെ ബല്‍വന്ദ് സിങ്ങിന്‍െറ ശവകുടീരം വരെ വോളിബാള്‍ രക്ഷായാത്ര നടത്തുന്നു. ഫെബ്രുവരി 20ന് 3.30ന് പേരാവൂരിലെ ജിമ്മി ജോര്‍ജ് നഗറില്‍നിന്ന് യാത്രക്ക് തുടക്കമാകും. വോളിബാള്‍ അസോസിയേഷന്‍ കര്‍ണാടക സെക്രട്ടറിയും വി.എഫ്.ഐ ഭാരവാഹിയും മുന്‍താരവുമായ നന്ദകുമാറാണ് യാത്ര നയിക്കുന്നത്. 

അസോസിയേഷന്‍െറ അംഗീകാരം തിരിച്ചെടുക്കുക, 2024 ഒളിമ്പിക്സില്‍ യോഗ്യത നേടുക, എല്ലാ സംസ്ഥാനത്തും വോളിബാള്‍ ഗെയിം പ്രമോഷന്‍ ആന്‍ഡ് വോളിബാള്‍ പ്ളെയേഴ്സ് വെല്‍ഫെയര്‍ കമ്മിറ്റി രൂപവത്കരിക്കുക എന്നിവയാണ് ‘അശ്വമേധം’ എന്ന് പേരിട്ട യാത്രയുടെ ആവശ്യങ്ങള്‍. 
ജിമ്മി ജോര്‍ജിന്‍െറയും ബല്‍വന്ദ് സിങ്ങിന്‍െറയും നേട്ടങ്ങള്‍ യുവാക്കള്‍ക്ക് പ്രചോദനമാക്കാനും ലക്ഷ്യമിടുന്നുണ്ട്. വോളിബാള്‍ ഫെഡറേഷന്‍ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ 25 ശതമാനം താരങ്ങള്‍ക്കും പരിശീലകര്‍ക്കും വനിതകള്‍ക്കും നീക്കിവെക്കുക, താരങ്ങള്‍ക്കും പരിശീലകര്‍ക്കും ഒഫീഷ്യലുകള്‍ക്കും ഫെഡറേഷന്‍െറ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക, ലാഭവിഹിതത്തിന്‍െറ പങ്ക് താരങ്ങള്‍ക്ക് നല്‍കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. 

തമ്മില്‍തല്ല് കാരണം ഇന്ത്യന്‍ വോളിബാള്‍ ഫെഡറേഷനെ(വി.എഫ്.ഐ) അന്താരാഷ്ട്ര വോളിബാള്‍ ഫെഡറേഷനും(എഫ്.ഐ.വി.ബി) കേന്ദ്രസര്‍ക്കാറും വിലക്കിയിരിക്കുകയാണ്. അതിനാല്‍ രാജ്യത്തെ പ്രതിനിധീകരിച്ച് താരങ്ങള്‍ക്ക് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഫെഡറേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പരിഗണിക്കാത്തത് പല താരങ്ങളുടെയും ജോലി സംബന്ധമായ കാര്യങ്ങള്‍ക്കും തടസ്സമാകുന്നുണ്ട്. പ്രസിഡന്‍റിന്‍െറയും സെക്രട്ടറിയുടെയും നേതൃത്വത്തില്‍ സംഘടന പിളര്‍ന്ന അവസ്ഥയിലാണ്. അടുത്ത മേയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.
Tags:    
News Summary - a travel for volleyball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.