കോഴിക്കോട്: അണ്ടർ-9 ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളി താരങ്ങൾക്ക് കിരീടനേട്ടം. ഹരിയാനയിലെ ഗുഡ്ഗാവിൽ നടന്ന ടൂർണമെൻറിൽ പെൺകുട്ടികളിൽ തിരുവനന്തപുരം വഴുതക്കാട് കാർമൽ എച്ച്.എസ്.എസിലെ അനുപം എം. ശ്രീകുമാർ ചാമ്പ്യനായപ്പോൾ, ഒാപൺ വിഭാഗത്തിൽ കോഴിക്കോട് ചേവായൂർ ഭാരതീയ വിദ്യാഭവനിലെ ജോൺ വേണി അക്കരകാരൻ റണ്ണറപ്പായി.
11 റൗണ്ട് മത്സരത്തിൽ ഒമ്പത് പോയൻറ് േനടിയാണ് അഞ്ചാം ക്ലാസുകാരിയായ അനുപം ശ്രീകുമാർ ദേശീയ കിരീടമണിഞ്ഞത്. തിരുമലയിലെ ശ്രീകുമാർ-മഹി ദമ്പതികളുടെ മകളാണ്. ശ്രീകുമാറാണ് കോച്ച്. ഒാപൺ വിഭാഗത്തിൽ അവസന റൗണ്ടിലെ തോൽവിയാണ് ജോൺ വേണിക്ക് ചാമ്പ്യൻ പട്ടം നഷ്ടപ്പെടുത്തിയത്. കെ.എം.സി.ടി മെഡിക്കൽ കോളജിലെ ഡോ. വേണി ജോൺ-ഡോ. ജിഷ ദമ്പതികളുടെ മകനാണ് നാലാം ക്ലാസുകാരനായ ജോൺ വേണി. മുൻ ഇൻറർനാഷനൽ കെ. രത്നാകരനു കീഴിലാണ് പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.