ന്യൂഡൽഹി: ‘കുട്ടികളോട് മത്സരിക്കുന്നത് നിർത്തൂ. ഞാൻ റെഡി’ പാക് വംശജനായ ബ്രിട്ടീ ഷ് ബോക്സർ ആമിർഖാെൻറ വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യൻ ബോക്സർ വിജേന്ദർ സിങ്. വി ജേന്ദറിനെ പലകുറി ആമിർ വെല്ലുവിളിച്ചിരുന്നെങ്കിലും മത്സരം മാത്രം യാഥാർഥ്യമായിരുന്നില്ല. തന്നെ നേരിടാൻ വിജേന്ദറിന് പേടിയാണെന്ന തരത്തിലുള്ള ആമിറിെൻറ വാക്കുകളോട് പ്രതികരിച്ച വിജേന്ദർ ആമിർ എല്ലായ്പോഴും ജൂനിയർ താരങ്ങളോട് മാത്രമാണ് മത്സരിക്കുന്നതെന്നും കുട്ടികളോട് പോരാടുന്നത് നിർത്തണമെന്നും പറഞ്ഞു.
വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ മത്സരിക്കുന്ന (63.5-66.7 കിലോഗ്രാം) ആമിറും മിഡിൽവെയ്റ്റ് വിഭാഗത്തിൽ (73-76 കിലോഗ്രാം) മത്സരിക്കുന്ന വിജേന്ദറും തമ്മിലുള്ള അങ്കം പ്രാവർത്തികമാക്കാൻ ഭാരം കുറയ്ക്കാൻ താൻ തയാറാണെന്നും ആമിർ അതിനനുസരിച്ച് ഭാരം വർധിപ്പിക്കാൻ തയാറായാൽ കാര്യം എളുപ്പമാകുമെന്നും വിജേന്ദർ ഒാർമിപ്പിച്ചു.
കഴിഞ്ഞ ദിവസം അമേരിക്കൻ പ്രഫഷനൽ ബോക്സിങ് റിങ്ങിൽ അരങ്ങേറ്റം കുറിച്ച വിജേന്ദർ മൈക് സ്നൈഡറെ നോക്കൗട്ട് ചെയ്ത് അപരാജിത കുതിപ്പ് തുടർന്നിരുന്നു. വിജേന്ദറിെൻറ പ്രഫഷനൽ കരിയറിലെ തുടർച്ചയായ 11ാം വിജയമായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.