ന്യൂഡൽഹി: ഏഷ്യ-പസഫിക് സൂപ്പർ മിഡ്ൽവെയ്റ്റ് കിരീടം നിലനിർത്താൻ ഇന്ത്യയുടെ ബോക്സിങ് ഹീറോ വിജേന്ദർ സിങ് വീണ്ടും റിങ്ങിലിറങ്ങുന്നു. ഡിസംബർ 23ന് ജയ്പുരിൽ ആഫ്രിക്കൻ ചാമ്പ്യൻ ഏണസ്റ്റ് അമുസുവാണ് വിജേന്ദറിെൻറ അടുത്ത എതിരാളി. പ്രഫഷനൽ റിങ്ങിൽ തുടർച്ചയായി ഒമ്പത് ജയങ്ങൾ സ്വന്തമാക്കിയ റെക്കോഡുമായാണ് വിജേന്ദർ കിരീടപ്പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ ചൈനയുടെ ഒന്നാം നമ്പർ ബോക്സർ സുൽപിക്കർ മയ്മയ്തിയാലിയെ തോൽപിച്ചാണ് വിജേന്ദർ അവസാനമായി ചാമ്പ്യൻപട്ടം നിലനിർത്തിയത്.
‘പത്താം ജയം തേടി പിങ്ക് നഗരത്തിലിറങ്ങുന്നതിെൻറ ആവേശത്തിലാണ് ഞാൻ. രണ്ടുമാസമായി കഠിന പരിശീലനത്തിലാണ്. മൂന്നാം കിരീടപോരാട്ടമെന്ന നിലയിൽ ഇൗ മത്സരത്തിന് ഏറെ സവിശേഷതയുണ്ട്’ -വിജേന്ദർ പറഞ്ഞു. ഏണസ്റ്റ് അമുസുവിെൻറ കരിയറിലെ 26ാം മത്സരമാണ് വിജേന്ദറിനെതിരെ. ജയിച്ച 23ൽ 21ഉം നോക്കൗട്ടിലൂടെയായിരുന്നു. രണ്ട് പോരാട്ടങ്ങളിൽ തോൽവിയും വഴങ്ങി. മത്സരത്തിന് മുമ്പായി എതിരാളിക്ക് വാക്കുകൾകൊണ്ട് പഞ്ച് സമർപ്പിച്ചാണ് ഏണസ്റ്റോയുടെ വരവ്. ‘വിജേന്ദർ ഇതുവരെ തോറ്റിട്ടില്ലായിരിക്കും. പക്ഷേ, എന്നെപ്പോലെ പരിചയ സമ്പന്നനായ എതിരാളിയെ അദ്ദേഹം ഇതുവരെ നേരിട്ടിട്ടില്ല. ഇൗ മത്സരത്തോടെ പ്രഫഷനൽ ബോക്സിങ് റിങ് എത്ര കടുത്തതാണെന്ന് വിജേന്ദർ തിരിച്ചറിയും’ -ഏണസ്റ്റോ പോരിനു മുേമ്പ വിജേന്ദറിന് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.