ന്യൂഡല്‍ഹി: ഡബ്ള്യൂ.ബി.ഒ ഏഷ്യ-പസഫിക് സൂപ്പര്‍ മിഡ്ല്‍വെയ്റ്റ് കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ വിജേന്ദര്‍ കുമാര്‍ താന്‍സാനിയയുടെ ഫ്രാന്‍സിസ് ഷെകയെ നേരിടും. ഡിസംബര്‍ 17ന് ന്യൂഡല്‍ഹിയിലാണ് മത്സരം. കഴിഞ്ഞ ജൂലൈയില്‍ ആസ്ട്രേലിയയുടെ കെറി ഹോപിനെ ഇടിച്ചുവീഴ്ത്തി പ്രഫഷനല്‍ ബോക്സിങ്ങിലെ ആദ്യ കിരീടമണിഞ്ഞ വിജേന്ദര്‍ കുമാറിന് ശക്തനായ എതിരാളിയാണ് അടുത്ത പോരാട്ടത്തില്‍ കാത്തിരിക്കുന്നത്. 43 പോരാട്ടത്തില്‍ 32 ഉം ജയിച്ച ഷകക്ക് 17 വിജയവും നോക്കൗട്ടിലൂടെയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സെര്‍ബിയയുടെ ജിയാര്‍ഡ് അറ്റോവികിനെ തോല്‍പിച്ച് ഇന്‍റര്‍കോണ്ടിനന്‍റല്‍ ചാമ്പ്യനായാണ് വിജേന്ദറുമായി ഏറ്റുമുട്ടുന്നത്. നേരത്തെ ഡബ്ള്യൂ.ബി.എഫ് ലോകചാമ്പ്യനുമായിരുന്നു 34 കാരന്‍.
അതേസമയം, പ്രഫഷനല്‍ റിങ്ങില്‍ തുടക്കക്കാരനായ വിജേന്ദര്‍ ഏഴില്‍ ഏഴും ജയിച്ചാണ് കുതിക്കുന്നത്. ഇതില്‍ ആറും നോക്കൗട്ടിലൂടെയായിരുന്നു. ‘ഷക പരിചയ സമ്പന്നനായ എതിരാളിയാണ്. 16 വര്‍ഷത്തെ കരിയറില്‍ ഏറെ കിരീടവുമണിഞ്ഞു. എങ്കിലും, സ്വന്തം നാട്ടില്‍ മറ്റൊരു കിരീടപ്പോരാട്ടമത്തെുമ്പോള്‍ ആത്മവിശ്വാസമുണ്ട്. കിരീടം നിലനിര്‍ത്താനുള്ള കഠിന പരിശീലനത്തിലാണ് ഞാന്‍’ -വിജേന്ദര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.