നൂർ സുൽത്താൻ (കസാഖ്സ്താൻ): ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലമണിഞ്ഞ് ഇന്ത്യയു ടെ വിനേഷ് ഫോഗട്ടിന് 2020 ടോക്യോ ഒളിമ്പിക്സ് യോഗ്യത. വനിതകളുടെ 53 കിലോ വിഭാഗത്തി ൽ റെപാഷെ റൗണ്ടിലൂടെ വെങ്കലമെഡൽ നേടിയാണ് രണ്ടുവട്ടം കോമൺവെൽത്ത് ഗെയിംസ് സ്വർ ണമണിഞ്ഞ േഫാഗട്ട് ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചത്. ഇന്ത്യയിൽനിന്ന് ടോക്യോ ഒള ിമ്പിക്സ് ബർത്തുറപ്പിക്കുന്ന ആദ്യ ഗുസ്തിതാരമാണ് വിനേഷ്.
വെങ്കലമെഡൽ മത്സരത്തിൽ ഗ്രീസിെൻറ മരിയ പ്രിവൊലറാകിയെയാണ് 4-1ന് തോൽപിച്ചത്. പ്രീക്വാർട്ടറിൽ വിനേഷിനെ വീഴ്ത്തിയ ജപ്പാെൻറ മയു മുകയ്ഡ ഫൈനലിൽ കടന്നതോടെ റെപാഷെ പോരാട്ടത്തിന് വഴിതെളിയുകയായിരുന്നു. റെപാഷെയിലെ രണ്ടാം റൗണ്ടിൽ ലോക ചാമ്പ്യൻഷിപ് റണ്ണറപ്പായ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡിനെ 8-2നാണ് വിനേഷ് മലർത്തിയടിച്ചത്.
ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ മെഡൽകൂടിയാണ് ഹരിയാനയിലെ ഭിവാനിയിലെ ഇളംതലമുറക്കാരിയിലൂടെ വന്നത്. 2014 ഗ്ലാസ്ഗോ, 2018 ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ വിനേഷ്, കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയിരുന്നു. നാലാം ലോക ചാമ്പ്യൻഷിപ്പിനിറങ്ങിയ ഇവരുടെ ആദ്യ മെഡലാണിത്.
ഇന്ത്യയുടെ അഞ്ചാം മെഡൽ
ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതകളുടെ അഞ്ചാം മെഡലാണ് വിനേഷ് ഫോഗട്ടിലൂടെ എത്തുന്നത്. അൽക തോമർ (2006), ഗീത ഫോഗട്ട് (2012), ബബിത ഫോഗട്ട് (2012), പൂജ ദൻഡ (2018) എന്നിവരാണ് നേരത്തെ ലോക വേദിയിൽ മെഡലണിഞ്ഞ പെണ്ണുങ്ങൾ. 59 കിലോ വിഭാഗത്തിൽ പൂജ ദൻഡ വെങ്കലമെഡൽ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ്. റെപാഷെയിൽ രണ്ടാം റൗണ്ട് കടന്ന പൂജക്ക് ഒരു ജയം കൂടിയായാൽ രണ്ടാം ലോകചാമ്പ്യൻഷിപ്പ് മെഡൽ ഉറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.