കോഴിക്കോട്: 17 വർഷത്തിന് ശേഷം കോഴിക്കോേട്ടക്ക് വിരുന്നെത്തുന്ന ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിന് സ്വപ്നനഗരിയും വേദിയാകും. എരഞ്ഞിപ്പാലം മിനിബൈപാസിന് സമീപം എമറാൾഡ് കൺവെൻഷൻ സെൻററിൽ പ്രാഥമിക മത്സരങ്ങൾ അരങ്ങേറും. പുരുഷ, വനിത വിഭാഗങ്ങളിലെ സി, ഡി പൂളുകളിലെ മത്സരമാണ് ഇൻഡോർ സ്റ്റേഡിയത്തിന് തുല്യമായി ശീതീകരിച്ച കൺവെൻഷൻ സെൻററിൽ അരങ്ങേറുക.
ഫെബ്രുവരി 21 മുതൽ 28 വരെയാണ് ചാമ്പ്യൻഷിപ്. എ, ബി പൂളുകളിലെയും നോക്കൗട്ട് മത്സരങ്ങളും വി.െക. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സ്വപ്നനഗരിയിൽ 10,000 പേർക്കിരിക്കാവുന്ന സ്റ്റീൽ ഗാലറി തയാറാക്കും. ചാമ്പ്യൻഷിപ്പിെൻറ സ്വാഗതസംഘ രൂപവത്കരണയോഗം ഇൗ മാസം 31ന് മൂന്നുമണിക്ക് കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.