കോടഞ്ചേരി: വെള്ളിയാഴ്ച നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻ ഷിപ്പിെൻറ മുന്നോടിയായി വ്യാഴാഴ്ച ചാലിപ്പുഴയിൽ പുലിക്കയത്ത് വിവിധ സംസ്ഥാനങ്ങളി ൽനിന്നെത്തിയ കയാക്കിങ് താരങ്ങൾ പങ്കെടുത്ത കനോക്സലാലം ചാമ്പ്യൻഷിപ് കാണികൾക്ക് ആവേശമായി. പാറക്കെട്ടുകളിൽ തട്ടിച്ചിതറി കുത്തിയൊഴുകുന്ന പുഴയിൽ വനിതകളടക്കമുള്ള താരങ്ങളുടെ പ്രകടനം കാണാൻ നിരവധി ആൾക്കാർ എത്തിയിരുന്നു.
മധ്യപ്രദേശ്, ഉത്തരഖണ്ഡ്, ഝാർഖണ്ഡ്, കർണാടക, ഇന്ത്യൻ നേവി, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് എന്നീ ടീമുകളിൽനിന്നായി 60 കയാക്കിങ് താരങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. പുരുഷ വിഭാഗത്തിൽ ഉത്തരഖണ്ഡുകാരായ ആഷിഷ്റാ വാറ്റ്, അമിത് താപ്പാ, ഡാ മാൻസിങ് എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
വനിതകളുടെ വിഭാഗത്തിൽ ആർ. പാൻടി (മധ്യപ്രദേശ്) ഒന്നാം സ്ഥാനവും നൈന അധികാരി (ഉത്തരഖണ്ഡ്) രണ്ടാം സ്ഥാനവും അതഹ്ന യാദവ (ഉത്തരഖണ്ഡ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.