ലോക ഗുസ്​തി ചാമ്പ്യൻഷിപ്പിൽ ബജ്​റംങ്​ പുനിയക്ക്​ വെള്ളി

ബുഡാപെസ്റ്റ്​: ഹംഗറിയില്‍ നടന്ന ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ബജ്റംഗ് പുനിയക്ക് വെള്ളി. ‍65 കിലോ ഫ്രീസ്റ്റൈൽ ഫൈനലില്‍ ജപ്പാ​​​െൻറ തകുത്തോ ഒട്ടോഗുറെ 16-9ന് പൂനിയയെ തോല്‍പ്പി​ച്ചതോടെയാണ് മെഡൽ​ വെള്ളിയിലൊതുങ്ങിയത്​. 19 വയസ്സുകരനായ ഒ​േട്ടാഗുറെ ജപാ​​​െൻറ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻഷിപ്പ്​ ജേതാവായി.

ക്യൂബയുടെ അലസാന്‍ഡ്രോ വാല്‍ഡസ് തോബിയറെ 4-3 തോല്‍പ്പിച്ചായിരുന്നു 26കാരനായ ബജ്റങ് സെമിയിലേക്ക്​ കടന്നത്.

2013 ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ബജ്റംഗ് വെങ്കലം നേടിയിരുന്നു. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി അദ്ദേഹം. 2010 ല്‍ സുശീല്‍ കുമാര്‍ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു.

Tags:    
News Summary - World-Wrestling-Championship-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.