നുർ സുൽതാൻ (കസാഖ്സ്താൻ): എട്ടുവർഷത്തെ ഇടവേളക്കു ശേഷം ലോക ചാമ്പ്യൻഷിപ്പിെൻറ ഗോ ദയിൽ തിരിച്ചെത്തിയ സുശീൽ കുമാറിന് തോൽവിയോടെ മടക്കം. രണ്ടുതവണ ഒളിമ്പിക്സ് മെ ഡൽ ജേതാവായ സുശീൽ കുമാറിന് 74 കിലോ വിഭാഗം യോഗ്യത റൗണ്ടിലാണ് തോൽവിയുടെ കയ്പുനീർ രുചിക്കേണ്ടി വന്നത്.
അസർബൈജാെൻറ ഖദിമുറാദ് ഗദിയേവിനെതിരെ 9-4 ലീഡിലായിരുന്നു സുശീലിെൻറ തുടക്കം. എന്നാൽ, തുടർച്ചയായി ഏഴു പോയൻറ് വഴങ്ങിയതോടെ മുൻ ലോകചാമ്പ്യന് അടിതെറ്റി. 9-11 എന്ന നിലയിൽ സുശീൽ മെയ്ൻ ഡ്രോ യോഗ്യതയില്ലാതെ മടങ്ങി. 2018 ഏഷ്യൻ ഗെയിംസ് ആദ്യ റൗണ്ടിൽ പുറത്തായ ശേഷം ശക്തമായൊരു തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു സുശീൽ കുമാർ. ഗുസ്തിയിൽ ഇന്ത്യയുടെ ഏക ലോകചാമ്പ്യനാണ് (2010).
2008 ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കലവും 2012 ലണ്ടനിൽ വെള്ളിയും നേടിയിരുന്നു. തോറ്റെങ്കിലും മത്സരത്തിൽ സുശീൽ സംതൃപ്തനാണ്. ‘‘ഏഷ്യൻ ഗെയിംസിലെ മത്സരത്തേക്കാൾ മികച്ചതായിരുന്നു എെൻറ പ്രകടനം. ഏറെ മെച്ചപ്പെട്ടതായി മനസ്സിലാക്കുന്നു. ഭാവിയിൽ കൂടുതൽ മികവ് പ്രതീക്ഷിക്കാം. ഒളിമ്പിക്സ് യോഗ്യതയാണ് ലക്ഷ്യം’’ -സുശീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.