ന്യൂഡൽഹി: ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ബജ്റങ് പൂനിയയിലൂടെ ഇന്ത്യക്ക് ആദ്യ സ്വർണം. ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക് ഉൾപ്പെടെയുള്ളവർ വെള്ളിയിൽ ഒതുങ്ങിയപ്പോൾ, പുരുഷവിഭഗം 65 കിലോയിൽ ദക്ഷിണ കൊറിയയുടെ സ്യൂങ്ചുൽ ലീയെ 6-2ന് കീഴടക്കിയാണ് ബജ്റങ് ത്രിവർണപതാക പാറിച്ചത്. ആദ്യ പകുതിയിൽ രണ്ട് പോയൻറിന് ലീഡ് വഴങ്ങിയ ശേഷം, അവസാന റൗണ്ടിൽ തിരിച്ചടിച്ചാണ് 23കാരൻ സ്വർണമണിഞ്ഞത്.
വനിതകളുടെ 58 കിലോ ഫൈനലിൽ കടന്ന സരിത തോൽവി വഴങ്ങി വെള്ളിയിലൊതുങ്ങി. കിർഗിസ്താെൻറ അയ്സുലു ടിനിബെകോവ 0-6 പോയൻറിനാണ് സരിതയെ തോൽപിച്ചത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം ഒരു സ്വർണം, നാല് വീതം വെള്ളിയും വെങ്കലവുമായി. ചാമ്പ്യൻഷിപ് ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.