????? ????

യൂത്ത്​ ഒളിമ്പിക്​സ്​: ഇന്ത്യക്ക് രണ്ട്​​ വെള്ളി കൂടി

ബ്വേ​ന​സ്​ ​എ​യ്​​റി​സ്​: അർജൻറീനയിൽ നടക്കുന്ന യൂ​ത്ത്​ ഒ​ളി​മ്പി​ക്​​സി​ൽ ഇ​ന്ത്യ​ക്ക് രണ്ട്​ വെള്ളി മെഡൽ കൂടി. വ​നി​ത​ക​ളു​ടെ ജൂ​ഡോ 44 കി. ​വി​ഭാ​ഗ​ത്തി​ൽ താ​ങ്​​ജം ത​ബാ​ബി ദേ​വി, ഷൂട്ടിങ്​ 10 മീറ്റർ എയർ റൈഫിളിൽ മേഹുലി ഘോഷ്​ എന്നിവരാണ്​ വെള്ളി നേടിയത്​. ക​ഴി​ഞ്ഞ​ദി​വ​സം പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിളിൽ തു​ഷാ​ർ മാ​നെ​യും ഇ​ന്ത്യ​ക്കാ​യി വെ​ള്ളി നേ​ടി​യി​രു​ന്നു.

ത​ബാ​ബി ദേവി ഫൈ​ന​ലി​ൽ വെ​നി​സ്വേ​ല​യു​ടെ മ​രി​യ ഗി​മി​നെ​സി​നോ​ട്​ 11-0ത്തി​ന്​ തോ​ൽ​ക്കു​ക​യാ​യി​രു​ന്നു. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഭൂ​ട്ടാ​​​െൻറ യാ​ങ്​​ചെ​ൻ വാ​ങ്​​മോ​യെ​യും കൊ​സോ​വോ​യു​ടെ ഇ​ർ​സ മു​മി​നോ​വി​കി​നെ​യും സെ​മി​ഫൈ​ന​ലി​ൽ അ​ന വി​ക്​​ടോ​റി​യ പു​ൽ​ജി​സി​നെ​യു​മാ​ണ്​ ത​ബാ​ബി തോ​ൽ​പി​ച്ച​ത്. ഷൂട്ടിങ്ങിൽ തുടക്കത്തിൽ സ്വർണ പ്രതീക്ഷയിലായിരുന്ന മേഹുലിക്ക്​ ഒടുവിൽ വെള്ളി കൊണ്ട്​ തൃപ്​തിപ്പെടേണ്ടിവരികയായിരുന്നു.
Tags:    
News Summary - Youth Olympic Games: Tababi Devi Thangjam doubles India’s medal tally- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.