മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി പല കാര്യങ്ങൾ കൊണ്ട് ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ട താരമാണ്. താരത്തിെൻറ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായി ആരാധകർ എടുത്തുപറയാറുള്ളത് അദ്ദേഹത്തിെൻറ കരുത്തുറ്റ ഹെലിക്കോപ്റ്റർ ഷോട്ടാണ്. ഏറ്റവും പെർഫക്ഷനിൽ ധോണിക്ക് മാത്രമായി അടിക്കാൻ പറ്റുന്ന ഹെലിക്കോപ്റ്റർ ഷോട്ട് ഏഴ് വയസുകാരി അടിച്ചാൽ എങ്ങനെയിരിക്കും.
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ അത്തരമൊരു വിഡിയോ തരംഗമാവുകയാണ്. ഏഴു വയസുകാരിയായ പരി ശർമ അതിവേഗതയോടെയും ബാലൻസോടെയും ഹെലിക്കോപ്റ്റർ ഷോട്ടടിക്കുന്ന വിഡിയോ മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ ആകാശ് ചോപ്രയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. 'വ്യാഴാഴ്ച ദിവസത്തെ ഇടിവെട്ട്... ഞങ്ങളുടെ സ്വന്തം പരി ശർമ.. അവൾ സൂപ്പർ ടാലൻറഡ് അല്ലേ...?? ചോപ്ര വിഡിയോയുടെ അടിക്കുറിപ്പായി കുറിച്ചു.
Thursday Thunderbolt...our very own Pari Sharma. Isn't she super talented? 👏👏 #AakashVani pic.twitter.com/2oGLLLAadu
— Aakash Chopra (@cricketaakash) August 13, 2020
ധോണിയുമായി തന്നെയാണ് പരി ശർമയെ ട്വിറ്റരാട്ടികൾ താരതമ്യം ചെയ്യുന്നത്. വനിതാ ക്രിക്കറ്റിലെ ലേഡി ധോണിയായി പരി മാറുമെന്നും ധോണി പെൺകുട്ടിയായിരുന്നുവെങ്കിൽ ഇങ്ങനെയിരിക്കുമെന്നുമൊക്കെയാണ് ട്വീറ്റിന് ലഭിച്ച മറുപടികൾ. നേരത്തെ മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോനും വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ ഷായ് ഹോപും പരിയുടെ ഹെലിക്കോപ്റ്റർ ഷോട്ട് പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.