ഹർദിക് പാണ്ഡ്യക്കൊപ്പം നൃത്തം ചെയ്ത് റോക്കി ഭായ്; വിഡിയോ ഏറ്റെടുത്ത് ആരാധകർ

കെ.ജി.എഫ് സിനിമകളിലൂടെ ഇന്ത്യയൊട്ടാകെ തരംഗമായ കന്നഡ സൂപ്പർസ്റ്റാർ യാഷ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയുമൊത്ത് നൃത്തം ചെയ്യുന്ന വിഡിയോ വൈറലാകുന്നു. മോഡലും നടിയുമായ പാണ്ഡ്യയുടെ ഭാര്യ നതാഷ സ്റ്റാൻകോവിച് ആണ് യഷിന്റെ അടിപൊളി ഡാൻസ് വിഡിയോ പങ്കുവെച്ചത്. 

നതാഷയുടെയും പാണ്ഡ്യയുടെയും വിവാഹവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ യാഷിനും ക്ഷണമുണ്ടായിരുന്നു. ഭാര്യ രാധിക പണ്ഡിറ്റിനൊപ്പമായിരുന്നു യാഷ് ചടങ്ങുകളിൽ പ​ങ്കെടുത്തത്.  താരനിബിഢമായ പാർട്ടിയുടെ വിഡിയോ നതാഷ സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. അതിലാണ് ഹർദിക് - ക്രുണാൽ പാണ്ഡ്യ സഹോദരൻമാർ കന്നഡ സൂപ്പർസ്റ്റാറിനൊപ്പം ഡാൻസ് കളിക്കുന്ന ദൃശ്യങ്ങളുള്ളത്. എന്തായാലും രണ്ട് സൂപ്പർസ്റ്റാറുകളുടെയും ആരാധകർ വിഡിയോ ആഘോഷമാക്കിയിരിക്കുകയാണ്. 


Full View


Tags:    
News Summary - actor Yash dances with Hardik Pandya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.