േട്രാളന്മാരെല്ലാം ചെന്നൈ സൂപ്പർകിങ്സിനെതിരെ ക്വേട്ടഷൻ വാങ്ങി ക്രീസിലിറങ്ങിയിരിക്കുകയാണ്. ധോണിയും സംഘവും അടിപതറി നിൽക്കുേമ്പാൾ പകവീട്ടാനെന്നപോലെ സമൂഹ മാധ്യമങ്ങളിൽ അവർ വാളെടുത്തു വീശുന്നു. ടീമംഗങ്ങളുടെ പ്രായവും കളിക്കാരുടെ സെലക്ഷനും ഉൾപ്പെടെ എല്ലാം വലിച്ചുവാരി മുൻ ചാമ്പ്യന്മാരുടെ നെഞ്ചത്ത് പതിക്കുന്നു.
െഎ.പി.എൽ 13ാം സീസണിൽ 10 മത്സരം കഴിഞ്ഞപ്പോൾ ഏഴും തോറ്റ് പ്രാഥമിക റൗണ്ടിൽ തന്നെ പുറത്താവൽ ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് ചെന്നൈ. ഇനി ശേഷിക്കുന്ന നാലു മത്സരവും ജയിച്ചാൽ തന്നെ എട്ടാം സ്ഥാനത്തുള്ള ടീമിന് േപ്ല ഒാഫ് വിദൂരസാധ്യതയുള്ള സ്വപ്നം മാത്രമാണ്. കഴിഞ്ഞ 10 സീസണിലും േപ്ല ഒാഫ് കളിച്ച്, എട്ടുതവണ ഫൈനലും കളിച്ച ചെന്നൈ ചരിത്രത്തിൽ ആദ്യമായി േപ്ല ഒാഫിൽ പോലും ഇടമില്ലാതെ പുറത്താവുമെന്ന നാണക്കേടിെൻറ വക്കിലാണ് ആരാധകക്കൂട്ടങ്ങൾ.
െഎ.പി.എൽ 13ാം സീസണിന് അറേബ്യൻ മണ്ണിൽ കൊടിയേറും മുമ്പ് ചെന്നൈ സൂപ്പർകിങ്സിനെ പ്രായത്തെക്കുറിച്ച് ആരെങ്കിലും ഒാർമിപ്പിച്ചാൽ, അത് വെറുമൊരു നമ്പർ എന്നായിരുന്നു ഉത്തരം. ഇക്കാലംവരെ അതങ്ങനെയായിരുന്നതിനാൽ ആർക്കും പരിഭവവുമുണ്ടായില്ല.
പക്ഷേ, ഇക്കുറി സീസൺ മുക്കാൽഭാഗം പിന്നിടെവ മച്ചാൻസിനെ നോക്കി വയസ്സ് വിളിച്ചുപറയുകയാണ് സോഷ്യൽ മീഡിയ. 13ാം സീസണിലെ വയസ്സൻ പടയാണ് ചെന്നൈ സൂപ്പർ കിങ്സ്. ടീമിെൻറ ശരാശരി പ്രായം 30.5 വയസ്സ്. 23 അംഗ ടീമിൽ 11 പേർ 30 വയസ്സിനു മുകളിൽ പ്രായമുള്ളവർ. അവരിൽ ആറുപേരുടെ പ്രായം 35നും മുകളിൽ.
ക്യാപ്റ്റൻ എം.എസ്. ധോണിയും ഷെയ്ൻ വാട്സനും 39ൽ കിതച്ചുവീഴുന്നു. മുന്നിൽനിന്ന് നയിക്കേണ്ട സീനിയർ താരങ്ങൾ തളരുന്നത് കണ്ട്, ടീമിലെ കുഞ്ഞൻ സാം കറനും പരിഭ്രമിക്കുന്നു. രാജു ഗെയ്ക്വാദ്, എൻ. ജഗദീശൻ, മോനുകുമാർ എന്നിവർക്ക് ധോണി അവസരം നൽകുന്നുമില്ല. പിയൂഷ് ചൗള, കേദാർ ജാദവ് തുടങ്ങിയ പഴയ എൻജിനുകളെ തുർച്ചയായ പരാജയത്തിലും വിശ്വസിച്ച് കൂടെക്കൂട്ടുേമ്പാൾ ക്യാപ്റ്റൻ യുവതാരങ്ങളെ പരിഗണിക്കുന്നേയില്ലെന്ന വിമർശനവും ശക്തമാണ്.
ചെന്നൈ സൂപ്പർ കിങ്സിെൻറ ശരാശരി പ്രായം 30.5 വയസ്സ്. ലീഗിലെ കാരണവർ. തിങ്കളാഴ്ച അവർ തോൽവിവഴങ്ങിയ രാജസ്ഥാൻ റോയൽസാവെട്ട സീസണിലെ ഏറ്റവും യുവത്വമുള്ള ടീമും.
യുവത്വവും കൗമാരവും, വെറ്ററൻസുമുള്ള രാജസ്ഥാെൻറ ശരാശരി പ്രായം 25.80 വയസ്സ്. ടീമിലെ ഏറ്റവും മുതിർന്ന താരമായ റോബിൻ ഉത്തപ്പയുടെ വയസ്സ് 34. ഇളമുറക്കായി 18വയസ്സിെൻറ തീപ്പൊരിയിൽ മൂന്നുപേർ (യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, കാർത്തിക് ത്യാഗി).
പഴയ പടക്കുതിരകളുമായി കളിച്ച ടീം ദയനീയമായി തോൽക്കുേമ്പാഴും ക്യാപ്റ്റൻ ധോണിക്ക് വിശ്വാസം അവരിൽ തന്നെയാണ്. യുവതാരങ്ങളെ പരിഗണിക്കുന്നില്ലെന്ന ചോദ്യത്തിന് വെറ്ററൻ താരങ്ങളെ മറികടന്ന് പരിഗണിക്കാൻ യുവതാരങ്ങളിൽ വേണ്ടത്ര സ്പാർക് ഇല്ലെന്നായിരുന്നു ധോണിയുടെ ഉത്തരം.
''യുവതാരങ്ങൾക്ക് വേണ്ടത്ര പരിഗണ നൽകിയില്ലെന്ന വിമർശനമുണ്ട്. ടീമിലെ സീനിയർ താരങ്ങളെ മറികടന്ന് പരിഗണിക്കാൻ വേണ്ട തീപ്പൊരിയൊന്നും അവരിൽ കണ്ടില്ല'' -ധോണി പറഞ്ഞു.
ന്യൂഡൽഹി: ചെന്നൈയുടെ ടീം സെലക്ഷനെ ന്യായീകരിച്ച ക്യാപ്റ്റൻ ധോണിക്കെതിരെ പരിഹാസവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും സെലക്ടറുമായിരുന്ന കെ. ശ്രീകാന്ത്.
'ടീം സെലക്ഷനെ ന്യായീകരിക്കാൻ ധോണി പറഞ്ഞത് ഒരിക്കലും സ്വീകാര്യമല്ല. അേദ്ദഹം ചെയ്യുന്നുവെന്ന് പറയുന്ന കാര്യങ്ങൾ അർഥമില്ലാത്തതാണ്. യുവതാരം എൻ. ജഗദീശനിൽ സ്പാർക്കില്ലെന്നാണ് ധോണി പറയുന്നത്. എന്നാൽ, കേദാർ ജാദവിലാണോ സ്പാർക്. ഇത് മണ്ടത്തമാണ്.'' -ശ്രീകാന്ത് തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.