ഈയിടെ സമാപിച്ച ശ്രീലങ്കൻ പര്യടനത്തിൽ നിന്നും ലഭിച്ച സമ്മാനത്തുക മുഴുവനും ലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കാരണം ദുരിതത്തിലായ കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി നൽകി ആസ്ട്രേലിയൻ പുരുഷ ക്രിക്കറ്റർമാർ.
യുനിസെഫിന്റെ ആസ്‌ട്രേലിയൻ അംബാസഡറായ ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, വൈറ്റ് ബോൾ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് എന്നിവരുടെ നേതൃത്വത്തിലാണ് സംഭാവന നൽകുന്നത്. മൊത്തത്തിൽ, 45,000 ആസ്‌ട്രേലിയ ഡോളർ ( 25.36 ലക്ഷം രൂപ) സംഭാവന ചെയ്യും.
ക്രിക്കറ്റ് താരങ്ങൾ നൽകുന്ന സംഭാവന, ദ്വീപ് രാഷ്ട്രത്തിലെ 1.7 ദശലക്ഷത്തോളം വരുന്ന കുട്ടികൾക്ക് പോഷകാഹാരം, ആരോഗ്യം, സുരക്ഷിതമായ കുടിവെള്ളം, വിദ്യാഭ്യാസം, മാനസികാരോഗ്യ സേവനങ്ങൾ എന്നിവ നൽകുന്നതിനുള്ള യുനിസെഫിന്റെ പ്രോഗ്രാമുകളിലേക്കാണ് പോകുന്നത്.
"ശ്രീലങ്കക്കാരുടെ ദൈനംദിന ജീവിതം എത്രത്തോളം കഠിനമാണെന്നത് ഞങ്ങൾക്ക് വളരെ വ്യക്തമാണ്. എന്താണ് അവിടെ സംഭവിക്കുന്നതെന്ന് മനസിലാക്കിയപ്പോൾ, ടീമിന് ലഭിച്ച സമ്മാനത്തുക, ശ്രീലങ്കയിൽ 50 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന യുനിസെഫിന് സംഭാവന ചെയ്യുക എന്നത് എളുപ്പമുള്ള തീരുമാനമായിരുന്നു. കമ്മിൻസ് cricket.com.au -വിനോട് പ്രതികരിച്ചു.
2021 ജൂൺ-ജൂലൈ മാസങ്ങളിലെ ശ്രീലങ്കൻ പര്യടനം 2016-ന് ശേഷം ദ്വീപ് രാഷ്ട്രത്തിലേക്കുള്ള ആസ്‌ട്രേലിയയുടെ ആദ്യ പര്യടനമായിരുന്നു. മൂന്ന് ഫോർമാറ്റുകളിലുമായി നടന്ന ടൂർണമെന്റിലെ ഏകദിന പരമ്പര ശ്രീലങ്ക 3-2ന് സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയ ട്വന്റി20 2-1ന് സ്വന്തമാക്കി. ടെസ്റ്റ് പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരങ്ങളും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.