മാധ്യമം വാർഷിക പതിപ്പി​െൻറ കവർ ചിത്രം പങ്കുവെച്ച്​ ബംഗളൂരു എഫ്​.സി

മാധ്യമം വാർഷിക പതിപ്പി​െൻറ കവർ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച്​ ഇന്ത്യൻ സൂപ്പർ ലീഗ്​ ക്ലബ്ബായ ബംഗളൂരു എഫ്​.സി. ഇന്ത്യൻ ഫുട്​ബാളിലെ ഇതിഹാസ താരവും ബംഗളൂരുവി​െൻറ നായകനുമായ സുനിൽ ഛേത്രിയുടെ അഭിമുഖമുൾക്കൊള്ളുന്ന പതിപ്പി​െൻറ കവർ ചിത്രമാണ് ട്വിറ്ററിലും ഫേസ്​ബുക്കിലുമടക്കം ക്ലബ്​ പങ്കുവെച്ചിരിക്കുന്നത്​.

ക്ലബ്​ നായകൻ സുനിൽ ഛേത്രി മാധ്യമത്തി​െൻറ വാർഷിക പതിപ്പി​െൻറ മുഖചിത്രം അലങ്കരിക്കുന്നു. അതിൽ അദ്ദേഹം ബിഎഫ്​സിയിലെ ജീവിതത്തെ കുറിച്ചും, പിന്നിട്ട വർഷങ്ങളിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചു, സ്വയം മെച്ചപ്പെടുത്തായി എപ്പോഴും എങ്ങനെയാണ്​ പ്രവർത്തിക്കുന്നത്​ തുടങ്ങിയ കാര്യങ്ങളെ കുറിച്ച്​ സംസാരിക്കുന്നു... നിങ്ങളുടെ കോപ്പികൾ ഇപ്പോൾ തന്നെ സ്വന്തമാക്കൂ... - ചിത്രം പങ്കുവെച്ചുകൊണ്ട്​ ബംഗളൂരു എഫ്​.സി ട്വിറ്ററിൽ കുറിച്ചു. 


Tags:    
News Summary - Bengaluru FC shares madhyamam Annual Magazine cover featuring Sunil Chhetri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.