ധോണിക്കൊന്നും തെളിയിക്കാനില്ല; എന്നാൽ, മോർഗ​െൻറ കാര്യം അങ്ങനെയല്ല -ബ്രാഡ് ഹോഗ്

എംഎസ് ധോണിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2021 ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ക്യാപ്റ്റൻ ഇയോൻ മോർഗനായിരിക്കും കൂടുതൽ സമ്മർദ്ദമെന്ന്​ മുൻ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. വെല്ലുവിളികൾ ധോണിയെ അസ്വസ്ഥനാക്കില്ല, കാരണം, അദ്ദേഹത്തിന് ഇനി കരിയറിൽ​ കൂടുതലൊന്നും തെളിയിക്കാനില്ല, അതേസമയം, ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ നയി​ക്കേണ്ടയാൾ എന്ന നിലക്ക്​ മോർഗന്​ ധാരാളം വെല്ലുവിളികളുണ്ടെന്നും ഹോഗ്​ വ്യക്തമാക്കി.

'എംഎസ് ധോണി ഓയിന്‍ മോര്‍ഗനെക്കാള്‍ മികച്ച ക്യാപ്​റ്റനാണ്​. അദ്ദേഹത്തെ യാതൊന്നും അലട്ടുന്നില്ല. കരിയറിന്റെ അവസാന സമയത്താണ് ധോണിയുള്ളത്. അതിനാൽ, ഫോമും വലിയ കാര്യമാക്കാനില്ല. എന്നാൽ, മോര്‍ഗ​െൻറ കാര്യം അങ്ങനെയല്ല. അവൻ ബാറ്റിങ്ങില്‍ തന്റെ ഫോം വീണ്ടെടുക്കേണ്ടതുണ്ട്​. ടി20 ലോകകപ്പ് വരാനിരിക്കുന്നതില്‍ തന്റെ മോശം പ്രകടനത്തിന്റെ സമ്മര്‍ദ്ദവും മോര്‍ഗനെ ബാധിച്ചേക്കും. - 50 കാരനായ ഹോഗ് പറഞ്ഞു.​


ധോണി സ്റ്റംപിന് പിന്നില്‍ നിന്ന് ടീമിനെ ശക്തമായി നയിക്കുന്നുണ്ട്​. മോര്‍ഗനേക്കാള്‍ ടീമില്‍ സ്വാധീനം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്​ കഴിയുന്നു. മോര്‍ഗന് വലിയ ഇന്നിങ്‌സ് കളിക്കാനാവുന്നില്ല. ടൂര്‍ണമെന്റിലുടെനീളം അവന്‍ കളിച്ചത് ചെറിയ ഇന്നിങ്‌സാണ്. എല്ലായ്​പ്പോഴും ആക്രമിച്ച് കളിക്കാനാണ് മോർഗൻ ശ്രമിക്കുന്നത്. ധോണി മികച്ച പദ്ധതികളോടെയാവും ഫൈനലിനിറങ്ങുക. അതിനാല്‍ സമ്മര്‍ദ്ദം മോര്‍ഗന് തന്നെയാവും'- ഹോഗ്​ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Brad Hogg on CSK-KKR final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.