ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരിൽ ഒരാളായി വാഴ്ത്തപ്പെടുന്ന താരമാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ധോണിയുടെ പകരക്കാരന് വേണ്ടിയുള്ള തിരച്ചിലിലായിരുന്ന ഇന്ത്യൻ ടീമിന് പിൻഗാമിയെ നിർദേശിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. രാജസ്ഥാൻ റോയൽസിെൻറ മലയാളി താരം സഞ്ജു സാംസൺ, പഞ്ചാബ് നായകൻ കെ.എൽ രാഹുൽ, ഡൽഹി കാപിറ്റലിെൻറ ഋഷഭ് പന്ത് എന്നിവരിൽ നിന്നാണ് അദ്ദേഹം പകരക്കാരനെ തെരഞ്ഞെടുത്തത്. സ്റ്റാർ സ്പോർട്സിലെ ക്രിക്കറ്റ് കണക്ടഡ് എന്ന ഷോയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐപിഎല്ലില്‍ ഡല്‍ഹിക്കുവേണ്ടിയുള്ള പന്തിെൻറ പ്രകടനം തന്നെ ആകര്‍ഷിച്ചതായി ലാറ പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ ധോണിയുടെ പകരക്കാരനായി അദ്ദേഹം വരണമെന്നാണ് അഭിപ്രായം. ഒരു വര്‍ഷം മുമ്പായിരുന്നെങ്കില്‍ ധോണിക്കു പകരക്കാരൻ പന്താണെന്ന് ഞാൻ പറയില്ലായിരുന്നു. ഡല്‍ഹിക്കു വേണ്ടി താരം കളിക്കുന്നത് ശ്രദ്ധിക്കൂ. ബാറ്റ്‌സ്മാനെന്ന നിലയില്‍ പന്ത് ഇപ്പോൾ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കുന്നുണ്ട്. ടീമിനു വേണ്ടി റണ്‍സ് നേടണമെന്ന് ഉത്തരവാദിത്വത്തോടെയാണ് പന്ത് ഡല്‍ഹിക്കായി ബാറ്റ് ചെയ്യുന്നത്. ഇന്നിങ്‌സ് പടുത്തുയര്‍ത്തി അത് വലിയ സ്‌കോറാക്കാന്‍ അവൻ ശ്രമിക്കുന്നുണ്ട്. ഈ രീതിയില്‍ കളിക്കുകയാണെങ്കില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പര്‍ പന്താവണമെന്നും ലാറ അഭിപ്രായപ്പെട്ടു.
ലാറയെ കൂടാതെ ആശിഷ് നെഹ്റ, സഞ്ജയ് ബംഗാർ എന്നിവരും പന്തിനെ പരിഗണിക്കാൻ നിർദേശിക്കുന്നുണ്ട്. ഇന്ത്യൻ ടീമിലെ മിഡിൽ ഒാർഡറിൽ ലെഫ്റ്റ് ഹാൻഡ് ഒാപ്ഷൻ പന്ത് തന്നെയാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടത്.
സഞ്ജു സാംസണെ കുറിച്ചും ലാറ വാചാലനായി. രാജസ്ഥാൻ ടീമിന് വേണ്ടി വിക്കറ്റ് കീപ്പറുടെ ജോലി ചെയ്യുന്നില്ലെങ്കിലും സഞ്ജു മികച്ച താരമാണെന്ന് ലാറ പറഞ്ഞു. സഞ്ജു നല്ല വിക്കറ്റ് കീപ്പറാണെന്നാണ് തോന്നിയിട്ടുള്ളത്. താരത്തിെൻറ പ്രധാനപ്പെട്ട ജോലികളിലൊന്ന് അത് തന്നെയാണ്. െഎ.പി.എല്ലിൽ അവൻ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ലാറ ചൂണ്ടിക്കാട്ടി.
കെ.എൽ രാഹുൽ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ലാറ അഭിപ്രായപ്പെട്ടു. രാഹുല്‍ വളരെ മികച്ച ബാറ്റ്‌സ്മാനാണ്. അതിനാൽ ബാറ്റിങ്ങിലും കൂടുതല്‍ റണ്‍സ് നേടുന്നതിനുമായിരിക്കണം പ്രധാന പരിഗണന. വിക്കറ്റ് കീപ്പിങ്ങിനെ കുറിച്ചോർത്ത് കൂടുതൽ ബുദ്ധിമുേട്ടണ്ടതില്ലെന്നും ഇന്ത്യയുടെ പരിമിത ഒാവർ ടീമിെൻറ വിക്കറ്റ് കീപ്പറായ രാഹുലിനെ കുറിച്ച് ലാറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.