യൂജീൻ: ലോക ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം ദിനം വേദിയായത് വൈകാരികവും മനോഹരവുമായ മുഹൂർത്തങ്ങൾക്ക്. ഗാലറി ശ്വാസമടക്കിപ്പിടിച്ച് കണ്ട പുരുഷന്മാരുടെ 1500 മീറ്റർ പോരാട്ടത്തിൽ ബ്രിട്ടന്റെ ജേക് വൈറ്റ്മാൻ സ്വർണത്തിലേക്ക് കുതിക്കുമ്പോൾ കമന്ററി ബോക്സിലുണ്ടായിരുന്നയാൾക്ക് പലപ്പോഴും വാക്കുകൾ മുറിയുന്നുണ്ടായിരുന്നു. വൈറ്റ്മാൻ ഫിനിഷിങ് ലൈൻ തൊട്ടയുടൻ കമന്റേറ്റർ ജിയോഫ് സന്തോഷത്തള്ളിച്ചയിൽ മേശപ്പുറത്ത് മുഖമമർത്തിക്കിടന്നു. താഴെ നിന്ന പത്നി സൂസൻ ദേശീയ പതാകയുമായി കമന്ററി ബോക്സിലേക്ക് ഓടിയെത്തി.
വൈറ്റ്മാന്റെ മാതാപിതാക്കളാണ് സൂസനും ജിയോഫുമെന്നറിയുമ്പോഴാണ് ഇരുവരുടെയും ആഹ്ലാദം അത്രയും സുന്ദരമാവുന്നത്. വൈറ്റ്മാന്റെ പരിശീലകനുമാണ് ജിയോഫ്. 3:29.23 മിനിറ്റെന്ന മികച്ച വ്യക്തിഗത സമയത്തോടെയാണ് സ്വർണം. സീസണിൽ ലോകത്തെ ഒന്നാമത്തെ മികച്ച സമയവുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.