റെയ്​നാ തിരിച്ചുവരൂ.. ചെന്നൈയെ രക്ഷിക്കൂ..; അപേക്ഷയുമായി ആരാധകർ

ഐപിഎല്ലില്‍ വമ്പൻ റെക്കോർഡുകളുള്ള ചെന്നൈ സൂപ്പർ കിങ്​സ്​ 13ാം സീസണിൽ ഇതുവരെ കളിച്ച ഏഴ്​ മത്സരങ്ങളിൽ അഞ്ചിലും പൊട്ടി നാണക്കേടിലായ അവസ്ഥയിലാണ്​. കഴിഞ്ഞ മത്സരത്തിൽ ആർ.സി.ബിയോട്​ വമ്പൻ തോൽവിയേറ്റുവാങ്ങിയതോടെ ആരാധകരും നിരാശയിലായി. സീസണിലെ പാതി മത്സരങ്ങളും പൂർത്തിയായതോടെ നിലവിലെ അവസ്ഥയിൽ സി.എസ്​.കെയ്​ക്ക്​ തിരിച്ചുവരാൻ ഒരു മാർഗവുമായി എത്തിയിരിക്കുകയാണ്​ ആരാധകർ.

ടീമിലെ വെടിക്കെട്ട്​ ബാറ്റ്​സ്​മാനായ സുരേഷ് റെയ്‌നയോട് എത്രയും പെട്ടന്ന്​​ മടങ്ങിയെത്തണമെന്ന് ആരാധകർ അപേക്ഷിക്കുകയാണ്​​. ധോണിക്ക്​ ത​െൻറ വലം കൈയ്യെ നഷ്​ടമായിരിക്കുകയാണ്​. തിരിച്ചെത്തി സി.എസ്‌.കെയെ രക്ഷിക്കണമെന്നും ആരെങ്കിലും റെയ്​നയെ തിരിച്ചുകൊണ്ടുവരണം എന്നും ചെന്നൈയെ രക്ഷിക്കാൻ റെയ്​നക്ക്​ മാത്രമേ സാധിക്കൂ എന്നുമൊക്കെയാണ്​ ആരാധകരുടെ ട്വീറ്റുകൾ​.

പുതിയ സീസണി​െൻറ തുടക്കത്തിൽ തന്നെ വ്യക്​തിപരമായ കാരണങ്ങൾ പറഞ്ഞ്​ റെയ്​ന ഐപിഎല്ലില്‍ നിന്നും പിന്മാറുകയായിരുന്നു. എന്തുകൊണ്ടാണ്​ പിന്മാറ്റമെന്ന്​ താരം ഇതുവരെ വ്യക്​തമാക്കിയിട്ടില്ല. നേരത്തെ ചെന്നൈ മാനേജ്​മെൻറുമായുള്ള ഉടക്കാണ്​ കാരണമെന്ന്​ അഭ്യൂങ്ങളുണ്ടായിരുന്നുവെങ്കിലും പിന്നീട്​ കുടുംബത്തിന്​ നേരെയുണ്ടായ അജ്ഞാതരുടെ ആക്രമണമാണ്​ നീക്കത്തിന്​ പിന്നിലെന്നും വാർത്തകൾ വന്നു. യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക്​ എത്തിയതിന്​ പിന്നാലെ താരം ടീമിലേക്ക്​ തിരിച്ചുവരാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ, മാനേജ്​മെൻറ്​ അതിനോട്​ താൽപര്യം കാണിച്ചില്ലെന്നും റിപ്പോർട്ടുകൾ വന്നു.

Tags:    
News Summary - Come back please CSK fans make a plea to Suresh Raina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.