ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് പങ്കുവെച്ച ട്വീറ്റ് വൈറലാകുകയാണ്. മാസ്ക് ധരിച്ചാൽ ആരെയും തിരിച്ചറിയില്ലെന്നതിന് ഉദാഹരണമായി ഷമ മുഹമ്മദ് ട്വിറ്ററിൽ പങ്കുവെച്ച അനുഭവം ഇങ്ങനെ:
''വിമാനത്തിൽ കൂടെയുണ്ടായിരുന്ന മാന്യനായ വ്യക്തിയുമായി ഞാൻ സംസാരിച്ചിരിക്കുകയായിരുന്നു. കുറച്ചായപ്പോൾ ഞാൻ അദ്ദേഹത്തിന്റെ പേര് ചോദിച്ചു. ശ്രീനാഥാണെന്ന് മറുപടി പറഞ്ഞു. താങ്കളെന്താണ് ചെയ്യുന്നതെന്നായിരുന്നു അടുത്ത ചോദ്യം. ക്രിക്കറ്റെന്ന് അദ്ദേഹം പറഞ്ഞു തുടങ്ങിയപ്പോഴാണ് അതാരാണെന്ന് എനിക്ക് മനസ്സിലായത്. മാസ്ക് ധരിച്ചാൽ ആർക്കും ആരെയും തിരിച്ചറിയാൻ കഴിയില്ല''.
ഒരുകാലത്ത് ഇന്ത്യയുെട പേസ് ബൗളിങ്ങിന്‍റെ കുന്തമുനയായിരുന്ന സാക്ഷാൽ ജവഗൽ ശ്രീനാഥായിരുന്നു ഷമയോടൊപ്പമുണ്ടായിരുന്ന അതിഥി. കർണാടകയിലെ മൈസൂർ സ്വദേശിയായ ശ്രീനാഥ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസ് ബൗളർമാരിലൊരാളാണ്. 67 ടെസ്റ്റിൽ നിന്നും 236 വിക്കറ്റും 229 ഏകദിനങ്ങളിൽ നിന്നായി 315 വിക്കറ്റുകളും ശ്രീനാഥിന്‍റെ പേരിലുണ്ട്. 2003 ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയയോട് പരാജയപ്പെട്ടതിന് പിന്നാലെ ശ്രീനാഥ് കളിയവസാനിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.