ചളിക്കുണ്ടുകൾ വകഞ്ഞുമാറ്റി കാറുകളും ബൈക്കുകളും കുതിച്ചുപായുന്ന മഡ് റേസ് നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, കാളക്കൂറ്റൻമാരെ പോലെ ചളികളെ ഓടിത്തോൽപ്പിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ഈ മാസം 19ന് ഫുജൈറയിൽ എത്തിയാൽ മതി. ചളിയിൽ നടക്കുന്ന ഓട്ട മത്സരമായ അന്താരാഷ്ട്ര ടഫ് മഡർ ചാമ്പ്യൻഷിപ്പ് 19ന് ഫുജൈറയിൽ നടക്കും. ടഫ് മഡറും സ്പാർട്ടൻ ട്രയൽ റണ്ണും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. ഫുജൈറ അഡ്വഞ്ചർ പാർക്കാണ് ആതിഥ്യം വഹിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 1,500-ലധികം അത്ലറ്റുകൾ പങ്കെടുക്കും.
ഫുജൈറയെ ആഗോള കായിക കേന്ദ്രമാകാൻ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ താല്പര്യമാണ് ഇങ്ങിനെയൊരു പരിപാടി സംഘടിപ്പിക്കുന്നത്. ഫുജൈറയുടെ വ്യതിരിക്തമായ പർവത പ്രകൃതിയും വിനോദസഞ്ചാര ആകർഷണങ്ങളുമാണ് ഈ പരിപാടിക്ക് ഫുജൈറ തെരഞ്ഞെടുക്കാൻ കാരണം. ദുബൈ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ എന്നിവയ്ക്ക് പുറമെ ഓട്ടം സംഘടിപ്പിക്കുന്ന നാലാമത്തെ സ്റ്റേഷനാണ് ഫുജൈറ. ഇത് വർഷം തോറും നടത്താൻ സംഘാടക സമിതി ആലോചിക്കുന്നു. ഓട്ടം പൂർത്തിയാക്കുന്ന ഓരോ കായികതാരത്തിനും മെഡൽ നൽകും. ഫുജൈറ അഡ്വഞ്ചർ പാർക്കിൽ വെച്ച് നടക്കുന്ന മത്സരത്തില്‍ പ്രൊഫഷണൽ അത്ലറ്റുകൾക്കും അന്താരാഷ്ട്ര പങ്കാളികൾക്കുമായി 10 കി.മീ, മറ്റുള്ളവര്‍ക്ക് അഞ്ച് കിലോമീറ്റർ എന്നീ ഇനങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍. 30 ശതമാനത്തോളം സ്ത്രീകളായിരിക്കും പങ്കെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.