1997 ഒക്ടോബര്‍ 29. ഫ്രാന്‍സ് ആതിഥേയത്വം വഹിക്കുന്ന 1998 ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരം. റഷ്യയെ എതിരിടുന്നത് പൗളോ മാൽദീനിയും ഫാബിയോ കന്നവാരോയുമെല്ലാം പടനയിക്കുന്ന ഇറ്റലി. അന്ന് പ്രതിരോധനിര കോട്ടകെട്ടിയ ഇറ്റലിയുടെ വല കാക്കാന്‍ ഇറങ്ങിയത് ഒരു 19കാരനായിരുന്നു. ദേശീയ ടീമില്‍ അവെൻറ കന്നി മത്സരമായിരുന്നു അത്! പിന്നീട് ലോകം കണ്ട ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായി ഫുട്ബാള്‍ ഇതിഹാസങ്ങളും പണ്ഡിറ്റുകളും വാഴ്ത്തിയ പ്രതിഭ ജിയാന്‍ ലൂയി ബുഫണ്‍. ആ അരങ്ങേറ്റത്തിന് ഒക്ടോബർ 29ന് 23 വയസ്സ് പിന്നിടുന്നു.
2006 ലോകകപ്പിലെ മികച്ച ഗോൾകീപ്പർ. ഇറ്റാലിയന്‍ ദേശീയ ടീമിെൻറ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കിറങ്ങിയ താരം (176). അങ്ങിനെ റെക്കോര്‍ഡുകളും വിശേഷണങ്ങളും ഏറെയുണ്ട് ആ പേരിനൊപ്പം. 1996ല്‍ സ്‌പെയിനില്‍ നടന്ന യുവേഫ യൂറോപ്യന്‍ അണ്ടര്‍ 21 ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം നേടിയത് ഗോള്‍ഡന്‍ മെഡല്‍. പക്ഷേ, 1998 ലോകകപ്പില്‍ ഒരു മത്സരത്തിലും ഇറങ്ങാന്‍ കഴിയാതെ പകരക്കാരനായി സൈഡ് ബെഞ്ചില്‍ ഇരിക്കാനായിരുന്നു അദ്ദേഹത്തിെൻറ വിധി.
2006 ജർമന്‍ ലോകകപ്പ്. പെനല്‍റ്റിയിലേക്ക് നീണ്ട ഇറ്റലി-ഫ്രാന്‍സ് ഫൈനല്‍ കലാശപ്പോരാട്ടം. ഇറ്റലി ലോകകപ്പ് കിരീടം ചൂടിയപ്പോള്‍ അഞ്ച് ക്ലീന്‍ ഷീറ്റുമായി തിളങ്ങിയ ബുഫണിനെ കാത്തിരുന്നത് ഗോള്‍ കീപ്പിങ്ങിനുള്ള ലെവ് യാഷിന്‍ അവാര്‍ഡായിരുന്നു. 2006ലെ ലോകകപ്പ് വിജയത്തിന് പിന്നാലെ 2012ല്‍ പോളണ്ടില്‍വെച്ച് നടന്ന യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ബുഫണിന്റെ കാവലില്‍ ടീം റണ്ണറപ്പായി.2013ല്‍ ബ്രസീലില്‍ നടന്ന ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഇറ്റലി മൂന്നാം സ്ഥാനം നേടിയത് ബുഫണിന്റെ കൂടി കരുത്തിലായിരുന്നു.പ്രഫഷണല്‍ ക്ലബ് കരിയറില്‍ 1995ല്‍ പാര്‍മക്ക് വേണ്ടിയായിരുന്നു ആദ്യമായി ബുഫണ്‍ ഗ്ലൗസണിഞ്ഞത്. പിന്നീട് 2001 മുതല്‍ 2018 വരെ യുവൻറസിന് വേണ്ടിയായിരുന്നു വല കാത്തത്. യുവൻറസിനൊപ്പം നാല് കോപ്പ ഇറ്റാലിയ കിരീടങ്ങള്‍, അഞ്ച് സൂപ്പര്‍ കോപ്പ ഇറ്റാലിയൻ കിരീടങ്ങളും.
2018- 19 സീസണില്‍ പി.എസ്.ജിയിലേക്ക് പോയെങ്കിലും അടുത്ത സീസണില്‍ തന്നെ യുവൻറസിലേക്ക് അദ്ദേഹം തിരികെയെത്തി. അത് വെറുമൊരു മടങ്ങിവരവ് ആയിരുന്നില്ല. സീരി എയില്‍ ഏറ്റവും കൂടുതല്‍ തവണ മൈതാനത്തിറങ്ങിയ കളിക്കാരന്‍ എന്ന പൗളോ മാൽദീനിയുടെ (647) റെക്കോര്‍ഡ് തകർത്തായിരുന്ന ആ വരവ്.
ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ ഫുട്ബാളര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കിയ ആദ്യത്തെ ഗോള്‍കീപ്പറാണ് ജിജി എന്ന ഓമനപ്പേരില്‍ ആരാധകര്‍ വിളിക്കുന്ന ബുഫണ്‍. 2004ല്‍ ഫുട്ബാള്‍ ഇതാഹാസം പെലെ തെരഞ്ഞെടുത്ത ലോകത്ത് ജീവിച്ചിരിക്കുന്ന മഹാന്‍മാരായ ഫുട്ബാള്‍ താരങ്ങളുടെ 'ഫിഫ 100' പട്ടികയിലും ബുഫൺ ഉൾപ്പെട്ടിരുന്നു.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് 2018ല്‍ അദ്ദേഹം ഇറ്റാലിയന്‍ ദേശീയ ടീമില്‍ നിന്ന് വിരമിച്ചു. ഒപ്പം കളിച്ചിരുന്ന ആേന്ദ്ര പിര്‍ളോ പരിശീലകെൻറ വേഷത്തില്‍ അടുത്തിടെ ക്ലബ്ബിലെത്തിയപ്പോള്‍ അവിടെ ഗോള്‍ കീപ്പറായി ഇന്നും പഴയ ചങ്ങാതി ബുഫണ്‍ ഉണ്ടായിരുന്നു! തെൻറ 42-ാം വയസ്സിലും ഫോം മങ്ങാതെ വലകാക്കുന്ന ബുഫണ്‍ ഓരോ ഫുട്ബാള്‍ പ്രേമിക്കും അതിശയമായി തുടരുന്നു.
അതുകൊണ്ടു തന്നെ, റയല്‍ മാഡ്രിഡിെൻറ ഇതിഹാസ പ്രതിരോധ ഭടൻ സെര്‍ജിയോ റാമോസ് പറഞ്ഞത് ഇങ്ങനെ ''ഈ കായിക രംഗത്ത് പങ്കാളിയാകാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ജിജി വലിയ മാതൃകയാണ്. കാരണം, പ്രായം ഒന്നിനും തടസ്സമല്ലെന്ന് അദ്ദേഹം തെളിയിച്ചു''. ബുഫണിെൻറ അക്രാബാറ്റിക് മികവും പറക്കും സേവുകളും വരുംതലമുറകൾക്കും ഉത്തേജനമായി നിലനിൽക്കും. ചരിത്രത്തിന് ഇറ്റലിയിലെ പിസ ഗോപുരം പോലെ, കാൽപന്തിന് ബുഫൺ ഒരത്ഭുതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.