ബുധനാഴ്ച്ച നടന്ന മത്സരത്തിൽ പോർച്ചുഗലിനായി 110-ാമത് ഗോൾ നേടി അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് പോർച്ചുഗലിെൻറ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
അയർലൻഡിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ഇരട്ട ഗോൾനേട്ടത്തിലൂടെയാണ് ഇറാൻ താരം അലി ദേയിയുടെ 109 ഗോളുകളെന്ന റെക്കോർഡ് റോണോ തകർത്തത്. താരത്തിന് ഇപ്പോൾ അന്താരാഷ്ട്ര മത്സരങ്ങളിൽ 111 ഗോളുകളായി. ചരിത്ര നേട്ടത്തിന് പിന്നാലെ റൊണാൾഡോയെ ഗിന്നസ് ലോക റെക്കോർഡും തേടിയെത്തി. റൊണാൾഡോ ഗിന്നസ് പുരസ്കാരം കൈയ്യിലേന്തി നിൽക്കുന്ന ചിത്രം ഗിന്നസ് അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
''ഞാൻ വളരെ സന്തോഷവാനാണ്, എനിക്കീ റെക്കോർഡ് മറികടക്കാൻ സാധിച്ചതുകൊണ്ട് മാത്രമല്ല, ഞങ്ങൾക്ക് ലഭിച്ച ഇൗ പ്രത്യേക നിമിഷങ്ങൾ കാരണം," -റൊണാൾഡോ പറഞ്ഞു. 'കളിയുടെ അവസാനം നേടിയ രണ്ട് ഗോളുകൾ തീർത്തും കഠിനമായതായിരുന്നു. പക്ഷെ ടീം എന്ന നിലയിലെ പ്രകടനത്തെ അഭിനന്ദിക്കണം. അവസാനം വരെ ഞങ്ങൾ വിശ്വാസം കൈവിട്ടില്ല. -താരം പ്രതികരിച്ചു.
2003-ൽ 18-ാം വയസ്സിൽ കസാഖ്‌സ്താനെതിരെയാണ് റൊണാൾഡോ പോര്‍ച്ചുഗലിന് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചത്. യുവൻറസ് വിട്ടതിന് ശേഷം ചൊവ്വാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ 36-കാരനായ റൊണാൾഡോ പോർച്ചുഗലിനായി തെൻറ 180-ാമത്തെ മത്സരത്തിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം ബൂട്ട് കെട്ടിയത്. അതോടെ ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന സെർജിയോ റാമോസിെൻറ റെക്കോഡിന് ഒപ്പമെത്താനും റോണോക്ക് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.