കോഴിക്കോട്: പന്തുകൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന 'ഹിജാബി ഫ്രീസ്റ്റൈലർ' ഹാദിയ ഹക്കീമിെൻറ പന്തടക്കത്തിെൻറ വിഡിയോ പങ്കുവെച്ച് ഏഷ്യൻ ഫുട്ബാൾ കോൺെഫഡറേഷൻ (എ.എഫ്.സി). കഴിഞ്ഞ ദിവസം എ.എഫ്.സി ട്വീറ്റ് ചെയ്ത വിഡിയോ ലോകമെങ്ങുമുള്ള ഫുട്ബാൾ പ്രേമികൾ ഏറ്റെടുത്തു.
ചേന്ദമംഗലൂർ ഹയർ െസക്കൻഡറി സ്കൂളിൽ പഠിക്കുേമ്പാൾ സ്കൂൾ മൈതാനത്ത് നടത്തിയ 'ജഗ്ലിങ്' ആണ് ഹാദിയയെ വൈറലാക്കിയത്. സമൂഹ മാധ്യമങ്ങളിൽ നിരവധി പേരായിരുന്നു ഈ വിഡിയോ പങ്കുവെച്ചത്. ദേശീയ മാധ്യമങ്ങളടക്കം ഹിജാബ് ധരിച്ച പെൺകുട്ടിയുടെ മാന്ത്രിക പ്രകടനം വാർത്തയാക്കിയിരുന്നു.
അടുത്തിെട വീട്ടിൽ വെച്ച് ഷൂട്ട് ചെയ്ത 16 െസക്കൻഡ് വിഡിയോ ആണ് എ.എഫ്.സി ട്വീറ്റ് ചെയ്തത്. 'കഠിനാധ്വാനവും ആത്മസമർപ്പണവും' എന്ന അടിക്കുറിപ്പോടെയാണ് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷെൻറ ആദരം. മമ്പാട് എം.ഇ.എസ് കോളജിൽ ഒന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർഥിനിയാണ് ഹാദിയ.
മുക്കം ചേന്ദമംഗലൂർ പന്നിക്കോട്ടുതൊടി അബ്ദുൽ ഹക്കീമിെൻറയും ആബിദയുടെയും മകളാണ്. ഹിഷാമും അമാനുമാണ് സഹോദരങ്ങൾ. ആർക്കിടെക്ടായ ഹിഷാം ഫുട്ബാൾ പരിശീലകൻ കൂടിയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഏറെ ആരാധിക്കുന്ന ഹാദിയക്ക് ബ്രസീലിനോടും റയൽ മഡ്രിഡിനോടുമാണ് കമ്പം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.