ഇനി ബയേണിനെ ആരും ഭയക്കേണ്ട' - പരിചയ സമ്പന്നനായ കോച്ച് നികോ കൊവാച്ചിനെ പുറത്താക്കി അദ്ദേഹത്തിെൻറ സഹായിയായ ഹാൻസ് ഡീറ്റർ ഫ്ലിക് എന്ന പുതുപരിശീലകെൻറ കൈയിൽ ബയേണിെൻറ കടിഞ്ഞാൻ കൈമാറിയ നവംബറിൽ ജർമൻ മാധ്യമങ്ങളിലെ തലക്കെട്ടായിരുന്നു ഇത്. ആ ടീം തീരെ മോശമായി, ബയേണിെൻറ ജൈത്രയാത്രകളെല്ലാം ഇനി പഴങ്കഥമാത്രം. പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും കണ്ടത് പൂച്ചെണ്ടുകൾക്കു പകരം കല്ലേറുകൾ മാത്രം. അതിരൂക്ഷ വിമർശനങ്ങൾക്കിടെ ഹാൻസി ഫ്ലിക് ചുമതലയേറ്റ്, പണിതുടങ്ങിയിട്ട് ഇപ്പോൾ പത്തുമാസം. പഴയ തലക്കെട്ടുകളും സമൂഹ മാധ്യമങ്ങളിൽ ആരാധകർ എഴുതിയിട്ട വരികളും വീണ്ടും ഒാർക്കുകയാണ് ഹാൻസി ഫ്ലിക്. ഒട്ടും സുഖകരമല്ലാത്ത സീസണിന് കൊടിയിറങ്ങുേമ്പാൾ മ്യൂണിക്കിലെ അലയൻസ് അറിനയിലെ ഷെൽഫ് ചൂണ്ടിക്കാണിച്ചാണ് മുൻ മധ്യനിര താരം കൂടിയായ 55 കാരൻ മറുപടി നൽകുന്നത്. അലമാരക്ക് ആഡംബരമായി യുവേഫ ചാമ്പ്യൻസ് ലീഗ്, ബുണ്ടസ് ലിഗ, ജർമൻ സൂപ്പർ കപ്പ് എന്നിങ്ങനെ ട്രിപ്പ്ൾ കിരീടങ്ങളുണ്ട്.
പത്തു മാസം മുമ്പ് വിമർശിച്ചവരെല്ലാം ഇപ്പോൾ ഫ്ലിക്കിനെ വാഴ്ത്തുന്ന തിരക്കിലാണ്. മുഖ്യ പരിശീലകൻ എന്ന പരിചയസമ്പത്തൊന്നുമില്ലാതെ ലോകത്തെ സൂപ്പർ ടീമിെൻറ കോച്ചിങ് സീറ്റിലിരുന്ന്, പത്തു മാസംകൊണ്ട് പൊന്നുവിളയിച്ച ഹാൻസി ഫ്ലിക് ഇന്ന് എല്ലാവർക്കും ബുദ്ധിമാനായ പരിശീലകനും കളിക്കാരുടെ മോട്ടിവേറ്ററും സുഹൃത്തും കഠിനാധ്വാനിയായ ലീഡറുമാണ്.
'ഇൗ ടീമിൽ ഞാൻ അഭിമാനിക്കുന്നു. നവംബറിൽ ജോലി തുടങ്ങുേമ്പാൾ ആത്മവിശ്വാസം കെടുത്തുന്നതായിരുന്നു തലക്കെട്ടുകൾ. പക്ഷേ, ഞങ്ങൾ തളർന്നില്ല. അന്നു മുതൽ ടീമിെൻറ മാറ്റം ഉേദ്വഗജനകമായിരുന്നു. എല്ലാവരെയും പരമാവധി ഉപയോഗിച്ചു. മൂന്നു കിരീടം എന്നത് എളുപ്പമല്ല. കഠിനാധ്വാനം മാത്രമാണ് അതിെൻറ രഹസ്യം' -ചാമ്പ്യൻസ് ലീഗ് കിരീട വിജയത്തിനു പിന്നാലെ ഫ്ലിക് പറയുന്നു.
2019 നവംബർ രണ്ടിന് എയ്ൻട്രാഷ് ഫ്രാങ്ക്ഫുർട്ടിനോട് 5-1ന് തോറ്റ് ബുണ്ടസ് ലിഗയിൽ നാലാം സ്ഥാനത്ത് കൂപ്പുകുത്തിയപ്പോഴാണ് കൊവാച്ചിനെ ബയേൺ പുറത്താക്കുന്നത്. 10 മത്സരങ്ങൾ പിന്നിട്ടപ്പോൾ, പുതിയ പരിശീലകനെ കണ്ടെത്തുക മാനേജ്മെൻറിന് വെല്ലുവിളിയായിരുന്നു. അതോടെയാണ്, മുൻ കളിക്കാരനും അസിസ്റ്റൻറ് കോച്ചുമായിരുന്ന ഫ്ലിക്കിൽ വിശ്വാസമർപ്പിക്കാൻ മാനേജ്മെൻറ് തീരുമാനിച്ചത്. ആരാധകർക്കും മാനേജ്മെൻറിനും അതൊരു പരീക്ഷണമായിരുന്നു. എന്നാൽ, ഫ്ലിക്കിന് മാത്രം അതൊരു നിയോഗമായി. ആദ്യം ചെയ്തത്, കൊവാച്ച് അപമാനിച്ച താരങ്ങളിലെല്ലാം ഉൗർജം കുത്തിവെച്ച് ടീമിൽ അവരുടെ വിശ്വാസം ആർജിക്കുകയായിരുന്നു. അപമാനം മടുത്ത് ടീം വിടാൻ തീരുമാനിച്ച തോമസ് മ്യൂളറെയും പകരക്കാരുടെ ബെഞ്ചിലേക്ക് മാറ്റിയ പരിചയസമ്പന്നനായ ജെറോം ബോെട്ടങ്ങിനെയുമെല്ലാം നിങ്ങളാണ് ടീമിെൻറ നെട്ടല്ല് എന്ന് ബോധ്യപ്പെടുത്തി. ആക്രമണത്തിൽ ലെവൻഡോവ്സ്കിക്ക് കൂട്ടായി നിയോഗിക്കപ്പെട്ട മ്യൂളർ പിന്നെ, ബയേണിെൻറ അസിസ്റ്റ് രാജാവായി. സീസൺ അവസാനിക്കുേമ്പാൾ 23 അസിസ്റ്റും 12 ഗോളുമായി മ്യൂളർ പുതിയ റെക്കോഡ് കുറിച്ചു. പ്രതിരോധത്തിൽ ബോെട്ടങ്ങിെൻറ പരിചയം ചാമ്പ്യൻസ് ലീഗ് ഫൈനൽവരെ ഉപയോഗപ്പെടുത്തി.
നവംബറിൽ ആക്സിലേറ്ററിൽ ആഞ്ഞുചവിട്ടിയ ബയേൺ നിലംതൊടാതെയാണ് പിന്നീട് പറന്നത്. ടീമിലെ ഒാരോ താരവും അദ്ദേഹത്തിനു കീഴിൽ മാച്ച് വിന്നറായി മാറി. അതിന് തെളിവാണല്ലോ ചാമ്പ്യൻസ് ലീഗിൽ ഫൈനലിലെ വിജയ ഗോളിനുടമയായ കിങ്സ്ലി കോമാെൻറ പ്രകടനം. 96ാം മിനിറ്റുവരെ, പ്രതിരോധം കാത്തുസൂക്ഷിക്കാൻ നൽകിയ എനർജി തന്നെ ബയേണിെൻറ വിജയഗാഥയുടെ രഹസ്യം. നവംബർ ആറിന് സ്ഥാനമേറ്റ ഫ്ലിക്കിനു കീഴിൽ 37 മത്സരം പൂർത്തിയാക്കി. 34 ജയവും രണ്ടു തോൽവിയും ഒരു സമനിലയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.