യു.എ.ഇയിൽ അടുത്തമാസം നടക്കുന്ന ലോകകപ്പിനുപിന്നാലെ ട്വൻറി20 ദേശീയ ടീമിെൻറ നായകസ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്ലി കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു നായകെൻറ പ്രഖ്യാപനം. ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു കോഹ്ലിയുടെ പുതിയ നീക്കം.
എന്നാൽ, കോഹ്ലി െഎ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറിെൻറ നായകസ്ഥാനവും ഒഴിഞ്ഞേക്കുമെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് താരത്തിെൻറ ബാല്യകാല പരിശീലകന്മാരിലൊരാളായ രാജ്കുമാര്‍ ശര്‍മ. മറ്റ് മൂന്ന് ഫോര്‍മാറ്റുകളില്‍ ശ്രദ്ധിക്കുന്നതിനായാണ് താരം ആർ.സി.ബി ക്യാപ്റ്റന്‍സി ഒഴിയുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഒരു ഐസിസി കിരീടം പോലും നേടാൻ കഴിഞ്ഞില്ലെന്നത് വലിയ കാര്യമാക്കേണ്ടതില്ല. മൂന്ന് ഫോര്‍മാറ്റിലുമായി അവെൻറ റെക്കോഡുകള്‍ നോക്കുക. ഏറ്റവും വിജയകരമായ നായകന്മാരിലൊരാളാണവന്‍. അതുകൊണ്ട് തന്നെ ഒരു നായകെൻറ മികവിനെ ഐ.സി.സി കിരീടത്തിെൻറ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്താൻ കഴിയില്ല.
നായകനെന്ന നിലയിലും താരമെന്ന നിലയിലും കോഹ്ലി രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ എത്രത്തോളമെന്നത് അവെൻറ റെക്കോഡുകള്‍ പറയും. ഐപിഎൽ പരിഗണിക്കുകയാണെങ്കിൽ അവന്‍ ആർ.സി.ബി നായകസ്ഥാനവും ഒഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്. ബാറ്റ്‌സ്മാനായി തുടര്‍ന്ന് രാജ്യത്തിന് വേണ്ടി മറ്റ് ഫോര്‍മാറ്റുകളില്‍ തിളങ്ങാനാവും കോഹ്ലി ശ്രമിക്കുകയെന്നും'-രാജ്കുമാര്‍ വിലയിരുത്തി.
ഇതുവരെ ഒരു കിരീടം പോലും ടീമിന് നേടിക്കൊടുക്കാൻ സാധിച്ചിട്ടില്ലാത്തതിനാൽ ആർ.സി.ബിയുടെ ക്യാപ്റ്റൻസി ഒഴിയുകയെന്നത് കോഹ്ലിക്ക് വലിയ വെല്ലുവിളിയാണ്. കോഹ്ലി കാരണം ഏറെ ആരാധക പിന്തുണയുള്ള ടീമായ ബാംഗ്ലൂർ താരത്തെ നായകസ്ഥാനത്ത് നിലനിർത്താൻ തന്നെയാകും ശ്രമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.