ആദ്യ ടെസ്റ്റ്: ഇന്ത്യയുടെ RRRനെ വാനോളം പുകഴ്ത്തി സചിൻ തെണ്ടുൽക്കർ

ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ആസ്ത്രേലിയക്കെതിരെ ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 321/7 എന്ന നിലയിലാണ്. നേരത്തെ കംഗാരുപ്പടയെ 177 റൺസിന് ഇന്ത്യൻ ബൗളർമാർ കൂടാരം കയറ്റിയിരുന്നു. 144 റൺസ് ലീഡുമായി മികച്ച നിലയിലുള്ള ഇന്ത്യൻ ടീമിനെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെണ്ടുൽക്കർ.

ഇന്ത്യക്ക് വേണ്ടി ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ രോഹിത് ശർമ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിൻ എന്നിവരെ ഇന്ത്യയുടെ ആർ.ആർ.ആർ എന്നാണ് സചിൻ വിശേഷിപ്പിച്ചത്. ‘‘രോഹിത്തും രവീന്ദ്രയും രവിചന്ദ്രനും ചേരുന്ന ഇന്ത്യയുടെ ‘RRR’ നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കി. സെഞ്ചുറിയുമായി രോഹിത് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ അശ്വിനും ജഡേജയും ഇന്ത്യക്ക് നിര്‍ണായക വിക്കറ്റുകള്‍ സമ്മാനിച്ചു’’ -സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

നായകൻ രോഹിത് ശർമ 120 റൺസാണ് നേടിയത്. രണ്ട് സിക്സും 15 ഫോറും അടങ്ങിയതായിരുന്നു രോഹിതിന്റെ ഇന്നിങ്സ്. ഓസീസ് ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ച ജഡേജ 47 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് പിഴുതത്. ബാറ്റിങ്ങിലും (66 റൺസ്) താരം തിളങ്ങി. അശ്വിൻ 42 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴത്തി. താരം ഇന്ത്യക്ക് വേണ്ടി 23 റൺസും നേടിയിരുന്നു.

Tags:    
News Summary - IND vs AUS: Sachin Tendulkar lauds India’s ‘RRR’ in 1st Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.