ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ പോലുള്ള സൂപ്പർസ്റ്റാറുകൾ ഇന്ത്യൻ ഫുട്ബാളിൽ വേണമെന്ന് ആസ്ട്രേലിയൻ ഫുട്ബാൾ ഇതിഹാസം ടിം കാഹിൽ. കഴിഞ്ഞ ദിവസം ഖത്തർ ലോകകപ്പിനായുള്ള ഒരു സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് കാഹിൽ ഇന്ത്യൻ ഫുട്ബാളിനെ കുറിച്ച് വാചാലനായത്.
ഫുട്ബാളിന് ഇന്ത്യയിൽ നല്ല പിന്തുണയും വലിയ ആരാധകവൃന്ദവുമുണ്ടെന്നത് വലിയ കാര്യമാണ്. ഇൗ ആരാധകരെയെല്ലാം എന്നും ഫുട്ബാളിനോട് ചേർത്തുനിർത്തുക എന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ക്രിക്കറ്റിെൻറ കാര്യമെടുത്താൽ, ഇപ്പോൾ കോഹ്ലിയേപോലെയുള്ളവർ സൂപ്പർസ്റ്റാറുകളാണ്. അവരാണ് ഇന്ത്യയെ എപ്പോഴും ക്രിക്കറ്റിനോട് ചേർത്തുനിർത്തുന്നത്. ഇന്ത്യൻ ദേശീയ ടീമിലും െഎ.എസ്.എല്ലിലും ഇത്തരം സൂപ്പർ സ്റ്റാറുകൾ വരേണ്ടതുണ്ട്. അതിലൂടെ ഫുട്ബാളിലെ നേട്ടങ്ങളും രാജ്യത്തിെൻറ സ്വപ്നങ്ങളായി മാറിയേക്കും. -കാഹിൽ പറഞ്ഞു.
ആസ്ട്രേലിയൻ ദേശീയ ഫുട്ബാൾ ടീമിെൻറ എക്കാലത്തേയും വലിയ ഗോൾവേട്ടക്കാരനാണ് ടിം കാഹിൽ. െഎ.എസ്.എല്ലിൽ അദ്ദേഹം ജംഷഡ്പുർ എഫ്.സിക്കായി കളിച്ചിട്ടുണ്ട്. നിലവിൽ ഖത്തർ ലോകകപ്പിെൻറ അംബാസിഡർമാരിൽ ഒരാൾ കൂടിയാണ് കാഹിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.