വലിയ ബഹളങ്ങളൊന്നുമില്ലാതെ വന്ന് വേണ്ടതെല്ലാം വാരിക്കൂട്ടി മടങ്ങുകയാണ് സൺറൈസേഴ്സ് ഹൈദരാബാദിെൻറ പതിവ്. 2013ൽ െഎ.പി.എല്ലിെൻറ ഭാഗമായ ടീമിെൻറ എട്ടാം സീസണാണിത്.
ഒരു തവണ കിരീടമണിഞ്ഞു (2016). 2018ൽ റണ്ണേഴ്സ് അപ്പുമായി. മൂന്നു തവണ േപ്ലഒാഫും കളിച്ച് മടങ്ങി. ഹൈദരാബാദെന്ന് കേട്ടാൽ പതിവ് മുഖങ്ങളാണ് ആരാധകമനസ്സിലെത്തുക.
ആദ്യ രൂപമായ ഡെക്കാൻ ചാർജേഴ്സിലെ വി.വി.എസ് ലക്ഷ്മൺ മുതൽ പിന്നീട് ടീമിെൻറ മുഖമായി മാറിയ ഡേവിഡ് വാർണർ, ഭുവനേശ്വർ കുമാർ വരെ അണിനിരക്കുന്ന സ്ഥിര സംഘം. ഉപദേഷ്ടാവായി വി.വി.എസ് ലക്ഷ്മൺ ഇപ്പോഴും ടീമിനൊപ്പമുണ്ട്്. കിരീടമോഹവുമായെത്തുന്നവർക്കെല്ലാം വലിയ വെല്ലുവിളിയാണ് ട്വൻറി20യിലെ സ്പെഷലിസ്റ്റ് സംഘമായ ഇൗ ഒാറഞ്ച് കുപ്പായക്കാർ.
ഡേവിഡ് വാർണർ ക്യാപ്റ്റൻ കുപ്പായത്തിൽ തിരികെയെത്തുകയാണ് ഇൗ സീസണിൽ. സഹതാരങ്ങൾക്ക് ആവേശം പകരുന്ന ടീം ലീഡർ, വെടിക്കെട്ട് ബാറ്റ്സ്മാൻ, മാച്ച് വിന്നർ. ടീമിനെ ഒറ്റക്ക് തോളിലേറ്റുന്ന നായകനാണ് അദ്ദേഹം.
2019 സീസണിൽ 692 റൺസുമായി ടോപ് സ്കോററും വാർണറായിരുന്നു. കൂടുതൽ റൺസ് നേടുന്നവർക്കുള്ള ഒാറഞ്ച് ക്യാപിന് അദ്ദേഹം മൂന്നുവട്ടം അവകാശിയുമായിരുന്നു. നായകനൊപ്പം ന്യൂസിലൻഡിെൻറ കെയ്ൻ വില്യംസണും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോവും ചേരുന്നതോടെ ഒാറഞ്ച് വീര്യം പവർഫുൾ ആവും.
ബൗളിങ് കരുത്താണ് രണ്ടാമത്തെ മികവ്. ഭുവനേശ്വർ കുമാർ, സിദ്ദാർഥ് കൗൾ, ഷഹബാസ് നദീം, കലീൽ അഹ്മദ് എന്നീ ഇന്ത്യൻ താരങ്ങളുടെ പേസ് നിര. മലയാളി താരം ബേസിൽ തമ്പിയും കൂടെയുണ്ട്.
സ്പിൻ മികവുമായി അഫ്ഗാൻ ട്വൻറി20 ക്യാപ്റ്റൻ റാഷിദ് ഖാനും സീനിയർ ഒാൾറൗണ്ടർ മുഹമ്മദ് നബിയും. മിച്ചൽ മാർഷ്, വിൻഡീസിെൻറ ഫാബിയൻ അലൻ എന്നീ വിദേശ ഒാൾറൗണ്ടർകൂടി ചേർന്നാൽ ടീം ശക്തമായി. യുവസാന്നിധ്യമായ കശ്മീരിെൻറ രഞ്ജി താരം അബ്ദുൽ സമദും മുതൽക്കൂട്ടാണ്.
വിദേശ-ഇന്ത്യൻ കോമ്പിനേഷനാണ് വെല്ലുവിളി. െപ്ലയിങ് ഇലവനിൽ നാല് വിദേശികൾ മാത്രം എന്ന ചട്ടം പാലിക്കേണ്ടിവരുേമ്പാൾ സൂപ്പർതാരങ്ങൾ പലരും പുറത്തിരിക്കേണ്ടി വരും.
എന്നാൽ, ഭുവനേശ്വർ കുമാർ, വിജയ് ശങ്കർ, മനീഷ് പാണ്ഡേ എന്നിവരെ മാറ്റിനിർത്തിയാൽ മികച്ച രാജ്യാന്തര പരിചയമുള്ള ഇന്ത്യൻ താരങ്ങൾ ടീമിൽ കുറവാണ്.
വാർണർ-ബെയർസ്റ്റോ ജോടി നൽകുന്ന തുടക്കം മുതലെടുത്ത് സ്കോർ ഉയർത്താൻ ശേഷിയുള്ള മധ്യനിര ഒരു പോരായ്മ. സ്പിന്നർമാർക്ക് നിർണായക േറാളുള്ള യു.എ.ഇയിൽ റാഷിദ്ഖാന് കാര്യമായൊരു കൂട്ടാളി ഇല്ലാത്തത് ജോലിഭാരം കൂട്ടും.
ക്യാപ്റ്റൻ: ഡേവിഡ് വാർണർ
കോച്ച്: ട്രെവർ ബെയ്ലിസ്
ഐ.പി.എൽ ബെസ്റ്റ്: ചാമ്പ്യന്മാർ (2016)
ബാറ്റ്സ്മാൻ: കെയ്ൻ വില്യംസൺ, ഡേവിഡ് വാർണർ (ക്യാപ്റ്റൻ) മനീഷ് പാണ്ഡേ, പ്രിയം ഗാർഗ്, വിരാട് സിങ്, അബ്ദുസ്സമദ്.
ഒാൾറൗണ്ടർ: വിജയ് ശങ്കർ, അഭിഷേക് ശർമ, മിച്ചൽ മാർഷ്, ഭവാനക സന്ദീപ്, ഫാബിയൻ അലൻ, മുഹമ്മദ് നബി, സഞ്ജയ് യാദവ്.
വിക്കറ്റ് കീപ്പർ: ജോണി ബെയർസ്റ്റോ, വൃദ്ധിമാൻ സാഹ, ശ്രീവത്സ് ഗോസ്വാമി.
ബൗളർ: ഭുവനേശ്വർ കുമാർ, ബേസിൽ തമ്പി, ബില്ലി സ്റ്റാൻലേക്, സന്ദീപ് ശർമ, ഷഹബാസ് നദീം, സിദ്ധാർഥ് കൗൾ, ഖലീൽ അഹ്മദ്, ടി. നടരാജൻ, റാഷിദ് ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.