ജയ്പുർ: രാജസ്ഥാൻ റോയൽസിലെ മലയാളി സാന്നിധ്യങ്ങളിലൊന്നായ മലപ്പുറം എടവണ്ണ സ്വദേശി കെ.എം. ആസിഫിന് ഐ.പി.എല്ലിൽ സ്വപ്നനേട്ടം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ ലോകോത്തര ബാറ്റർമാരായ വിരാട് കോഹ്ലിയെയും ഫാഫ് ഡു പ്ലെസിസിനെയും പുറത്താക്കിയത് പേസറായ ആസിഫാണ്. ഏഴാം ഓവറിലെ അവസാന പന്തിലാണ് കോഹ്ലിയെ യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചത്.
ബാംഗ്ലൂരിന്റെ ആദ്യ വിക്കറ്റ് വീഴ്ച. മറുതലക്കൽ ഡുപ്ലെസിസ് അർധശതകവുമായി മിന്നിയതോടെ രണ്ടാം വിക്കറ്റിനായി രാജസ്ഥാൻ ദാഹിച്ചു. ഒടുവിൽ ജയ്സ്വാളിലൂടെത്തന്നെ ആസിഫ് കാര്യം സാധിച്ചു. 15ാം ഓവറിലെ അഞ്ചാം പന്തിലാണ് നായകൻ വീണത്. ആദ്യ രണ്ട് ഓവറുകളിൽ 11 റൺസ് മാത്രം വഴങ്ങിയ ആസിഫിന് ഡെത്ത് ഓവറിൽ കൂടുതൽ വിട്ടുകൊടുക്കേണ്ടിവന്നു. നാല് ഓവറിൽ 42 റൺസിനായിരുന്നു രണ്ടു വിക്കറ്റ് നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.