ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പുജാരയെ ഇത്തവണത്തെ െഎ.പി.എൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സാണ് സ്വന്തമാക്കിയത്. എന്നാൽ, മുൻ ഇന്ത്യൻ താരം വസീം ജാഫർ ഇതുമായി ബന്ധപ്പെട്ട് ട്രോളിയത് ആസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡിനെയും.
ഒരു ടെസ്റ്റ് മത്സരത്തിനിടെ നിരാശനായി കാണപ്പെടുന്ന ഹേസൽവുഡിെൻറ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് വസീം ജാഫർ ഇങ്ങനെ എഴുതി - 'വീണ്ടും പുജാരക്ക് പന്തെറിയേണ്ടിവരുമെന്ന് നിങ്ങൾ മനസിലാക്കുന്ന ആ നിമിഷം'. ചെന്നൈ സൂപ്പർ കിങ്സിെൻറ ബൗളിങ് കുന്തമുനയായ ഹേസൽവുഡിന് നെറ്റ്സിൽ പുജാരക്കെതിരെ പന്തെറിയേണ്ടിവരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വസീം ജാഫർ താരത്തെ ട്രോളിയത്.
That moment when you realise you will have to bowl again to @cheteshwar1 in the nets @ChennaiIPL #IPLAuction #IPL2021 pic.twitter.com/hT2zzqn3Jq
— Wasim Jaffer (@WasimJaffer14) February 18, 2021
ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനത്തിൽ ആതിഥേയരുടെ ബൗളർമാരെ ഏറ്റവും വെള്ളം കുടിപ്പിച്ച താരമായിരുന്നു പുജാര. പരമ്പരയിൽ പുജാര 928 പന്തുകളാണ് നേരിട്ടത്. വിക്കറ്റിന് മുന്നിലുള്ള താരത്തിെൻറ പാറപോലുള്ള നിൽപ്പ് പരമ്പരയിലുടനീളം ഇന്ത്യൻ ടീമിന് ഗുണകരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.