'സൂര്യാസ്​തമയ സമയത്തായിരിക്കും അവൻ ഉഗ്രരൂപം പുറത്തെടുക്കുക'; ബുംറ ഓസീസിനെ കശാപ്പ്​ ചെയ്യുമെന്ന്​ ബോണ്ട്​

ആസ്‌ട്രേലിയക്കെതിരായ പിങ്ക് ബാള്‍ ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ അപകടകാരിയായ പേസര്‍ ജസ്പ്രീത് ബുംറയെ വാതോരാതെ പുകഴ്ത്തി ന്യൂസിലാന്‍ഡി​െൻറ ഇതിഹാസ ബൗളർ ഷെയ്ന്‍ ബോണ്ട്. 'ബുംറ ഇതുവരെ പിങ്ക്​ ബാൾ ടെസ്റ്റ്​ കളിച്ചിട്ടില്ലായിരിക്കാം. എന്നാൽ, എല്ലായ്​പ്പോഴും മൈതാനത്ത്​​ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള ബൗളറാണ് അദ്ദേഹമെന്ന്​ ബോണ്ട്​ പറഞ്ഞു. ആസ്‌ട്രേലിയക്കെതിരേ സൂര്യാസ്തമയ സമയത്തായിരിക്കും ബുംറ 'ഉഗ്രരൂപം' പുറത്തെടുക്കുക. താരത്തി​െൻറ അസാധാരണമായ ബൗളിങ് ആക്ഷനും മിന്നല്‍ വേഗത്തിലുള്ള ഏറും ഒാസീസിനെ കുഴക്കുമെന്നും​ ബോണ്ട്​ ചൂണ്ടിക്കാട്ടി.

ബുംറയെ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളറാക്കി മാറ്റിയെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച താരമാണ്​ ബോണ്ട്​. ഐപിഎല്ലില്‍ ബുംറയുടെ ടീമായ മുംബൈ ഇന്ത്യന്‍സി​െൻറ ബൗളിങ് ഉപദേഷ്ടാവ് കൂടിയാണ് അദ്ദേഹം.

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസീസ്​ ഏറ്റവും ഭയക്കേണ്ടത് ബുംറയെ ആണ്​. അവരുടെ കശാപ്പുചെയ്യാനുള്ള പ്രഹരശേഷി അവനുണ്ടെന്നും ബോണ്ട് വ്യക്​തമാക്കി. ആസ്‌ട്രേലിയക്കെതിരേ സൂര്യാസ്തമയ സമയത്തായിരിക്കും ബുംറ 'ഉഗ്രരൂപം' പുറത്തെടുക്കുക. താരത്തി​െൻറ അസാധാരണമായ ബൗളിങ് ആക്ഷനും മിന്നല്‍ വേഗത്തിലുള്ള ഏറും ഒാസീസിനെ കുഴക്കുമെന്നാണ്​ ബോണ്ട്​ പറയുന്നത്​. സന്ധ്യാസമയത്ത് ബുംറയുടെ ബൗളിങ് ശരിയായി മനസ്സിലാക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു കഴിഞ്ഞേക്കില്ല. അതിനാൽ ആ സമയത്തായിരിക്കാം ഓസീസ് ബാറ്റിങ് നിരക്ക്​ മേൽ ബുംറ നാശം വിതക്കുകയെന്നും ബോണ്ട് വിലയിരുത്തി.

14 ടെസ്റ്റുകളില്‍ നിന്നും 20.34 ശരാശരിയില്‍ 68 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറയുടെ കരിയറിലെ കന്നി പിങ്ക് ബോള്‍ ടെസ്‌റ്റാണ്​അഡ്‌ലെയ്ഡിലേത്​. കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ഇന്ത്യയുടെ ഒരേയൊരു പിങ്ക് ബോള്‍ ടെസ്റ്റ്. അന്ന്​ പരിക്കുകാരണം ബുംറയ്ക്കു മല്‍സരം നഷ്ടമായിരുന്നു. അതേസമയം, കഴിഞ്ഞ തവണ ഒാസീസിനെതിരായ പരമ്പരയിൽ ബുംറ മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു.

കാര്യങ്ങള്‍ തനിക്കു അനുകൂലമായി വന്നാല്‍ വളരെ പെട്ടെന്നു മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമാണ് ബുംറയെന്നു ബോണ്ട് വ്യക്​തമാക്കി. ഓസീസിനെതിരേ നടന്ന ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളില്‍ നിന്നും നാലു വിക്കറ്റുകള്‍ മാത്രമായിരുന്നു ബുംറയുടെ സമ്പാദ്യം. ഇതുവരെ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാത്തതില്‍ താരം നിരാശനായിരിക്കാം. ഏകദിന പരമ്പരയിലെ വിക്കറ്റുകള്‍ വളരെ ഫ്‌ളാറ്റായിരുന്നുവെന്നു തന്നെ പറയേണ്ടിവരും. ഇനിയങ്ങോട്ട്​ മികവ്​ പുലർത്തുമെന്ന്​ തനിക്ക്​ വിശ്വാസമുണ്ടെന്നും ബോണ്ട്​ കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.