കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് ഇനി മൊബൈൽ ആപ്ലിക്കേഷനും. ടീമിെൻറ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ വ്യാഴാഴ്ച്ചയാണ് അധികൃതർ അവതരിപ്പിച്ചത്. ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും ആരാധകരുടെ വിരൽതുമ്പിലെത്തിക്കാനാണ് പുതിയ ആപ്പിലൂടെ ലക്ഷ്യമിടുന്നത്.
'Kerala Blasters FC' എന്നാണ് ആപ്പിെൻറ പേര്. സ്വീഡിഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ഫോര്‍സ എഫ്‌സിയുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ആപ്പിള്‍ - ആന്‍ഡ്രോയിഡ് സ്‌റ്റോറുകളിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്യാം.
ക്ലബ്ബുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ എക്സ്ക്ലൂസീവായ ഉള്ളടക്കങ്ങളും തത്സമയ മാച്ച് അപ്‌ഡേറ്റുകള്‍, പരിശീലന ദൃശ്യങ്ങള്‍, തിരശീലയ്ക്ക് പിന്നിലെ കവറേജ്, താരങ്ങളുടെയും പരിശീലകരുടെയും അഭിമുഖങ്ങള്‍ എന്നിവ ആപ്പിലൂടെ ആസ്വദിക്കാം. ആരാധകർക്ക് സംവദിക്കാനും ടീമിന് വേണ്ടിയുള്ള ആവേശം പ്രകടിപ്പിക്കാനമുമൊക്കെയുള്ള അവസരങ്ങളും ആപ്പിൽ ലഭ്യമായിരിക്കും. ആരാധകർക്ക് ബാഡ്ജുകളും ലോയല്‍റ്റി പോയിൻറുകളും സ്വന്തമാക്കാനും ആപ്പിലൂടെ കഴിയും. ക്ലബ്ബിെൻറ കടുത്ത ആരാധകർക്ക് പ്രതിമാസം, അര്‍ധവാര്‍ഷികം അല്ലെങ്കില്‍ വാര്‍ഷിക അംഗത്വ പാക്കേജ് തെരഞ്ഞെടുത്ത് പ്രീമിയം മെമ്പറാവാനും അവസരമുണ്ട്. വെല്‍ക്കം കിറ്റുകൾ അടങ്ങുന്നതാണ് വാര്‍ഷിക അംഗത്വ പാക്കേജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.