കാണ്ടാമൃഗങ്ങൾക്ക് വേണ്ടി നിലകൊണ്ടതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ കെവിൻ പീറ്റേഴ്‌സൺ. മോദിയൊരു ഹീറോ ആണെന്നും അദ്ദേഹം പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ആളുകൾക്ക് ബോധവത്ക്കരണം നടത്താറുള്ള താരമാണ് പീറ്റേഴ്‌സൺ.
ഇന്ത്യന്‍ കണ്ടാമൃഗം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സംസ്ഥാനമായ അസമിൽ അവയെ സംരക്ഷിക്കാൻ സ്വീകരിച്ച നടപടിയെ അഭിനന്ദിച്ച് മോദി രംഗത്തെത്തിയിരുന്നു. അവയുടെ ക്ഷേമത്തിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. 'ടീം അസമിെൻറ ശ്രമങ്ങൾ പ്രശംസനീയമാണ്. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം ഇന്ത്യയുടെ അഭിമാനമാണ്, അവയുടെ ക്ഷേമത്തിനായി എല്ലാ നടപടികളും സ്വീകരിക്കും'. -എന്ന മോദിയുടെ ട്വീറ്റ് ഉദ്ധരിച്ചുകൊണ്ടായിരുന്നു പീറ്റേഴ്‌സൺ നന്ദി പറഞ്ഞത്.
'നന്ദി മോദി, കാണ്ടാമൃഗ വർഗ്ഗത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു ആഗോള നേതാവ്! എല്ലാ നേതാക്കളും അങ്ങനെ ചെയ്താൽ എത്ര നല്ലത്. ഇന്ത്യയിലെ കാണ്ടാമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിെൻറ കാരണം ഇതാണ്! എന്തൊരു ഹീറോ'...! -പീറ്റേഴ്‌സൺ കുറിച്ചു.
Thank you, @narendramodi! A global leader standing up for the planets rhino species!
— Kevin Pietersen🦏 (@KP24) September 23, 2021
If only more leaders would do the same.
And this is the reason why rhino numbers in India are rising exponentially!
What a hero! 🙏🏽 https://t.co/6ol4df0NpV
ഇന്ത്യന്‍ കണ്ടാമൃഗം ഏറ്റവും കൂടുതലുള്ള അസമിൽ ലോക കാണ്ടാമൃഗ ദിനമായ സെപ്റ്റംബര്‍ 22, വ്യത്യസ്തമായാണ് ആചരിക്കാറുള്ളത്. സംസ്ഥാനത്തെ വനംവകുപ്പിെൻറ പക്കലുള്ള ഏകദേശം 2500 കൊമ്പുകളുടെ ശേഖരം കത്തിക്കുന്ന ഒരു പ്രത്യേക ചടങ്ങാണ് ഇത്തവണ നടത്തിയത്. കാണ്ടാമൃഗ കൊമ്പുകളെ കുറിച്ച് പൊതുവേയുള്ള മിഥ്യാധാരണകള്‍ പൊളിക്കുന്നതിനും കാണ്ടാമൃഗ സംരക്ഷണത്തിനും വേണ്ടി നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും മറ്റ് നിരവധി രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു.
Today is a historic day for Assam & India. We have taken an extraordinary step of burning stockpile of 2479 horns of single-horned Rhinos, first-of-its-kind globally in volume terms, pursuing vision of Hon PM Sri @narendramodi of putting an end to poaching in Assam 1/2@PMOIndia pic.twitter.com/4SuN0XuCWB
— Himanta Biswa Sarma (@himantabiswa) September 22, 2021
കാണ്ടാമൃഗത്തിെൻറ കൊമ്പുകളെടുക്കാനായി മനുഷ്യർ വേട്ടയാടാൻ ആരംഭിച്ചതോടെ ലോകത്തിലെ അഞ്ച് വ്യത്യസ്ത കാണ്ടാമൃഗങ്ങൾ ഇപ്പോൾ വംശനാശത്തിെൻറ വക്കിലാണ്. ചികിത്സാ ഗുണങ്ങൾ കാരണം കൊമ്പുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇന്ത്യൻ കാണ്ടാമൃഗം എന്ന് അറിയപ്പെടുന്ന വലിയ ഒറ്റ കൊമ്പുള്ള കാണ്ടാമൃഗത്തെ IUCN ഒരു ദുർബല ഇനമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. സംരക്ഷണ പദ്ധതികൾ കാരണം ഇന്ത്യയിൽ ഇവയുടെ എണ്ണം വർധിക്കുന്നുണ്ട്. നിലവിൽ രാജ്യത്ത് ഏകദേശം 3,500ഓളം കാണ്ടാമൃഗങ്ങളുണ്ട്. എന്നാൽ ഇവയും വംശനാശ ഭീഷണി നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.